പൊലീസ് അറസ്റ്റ് ചെയ്ത മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 8:48 am IST

News Now

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡി ബലാത്സഗ കേസില്‍ പൊലീസ് പിടിയില്‍. മൂന്ന് പേരുടെ പരാതിയിലാണ് മെന്‍ഡിക്കെതിരെ കുറ്റം ചുമത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

പൊലീസ് പിടിയിലായ മെന്‍ഡിയെ സസ്‌പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമാക്കി. നിയമനടപടികള്‍ നടക്കുകയാണെന്നും അതിനാല്‍ കുടുതല്‍ പ്രതികരിക്കാനാവില്ലെന്നും മാഞ്ചസ്റ്റര്‍ സിറ്റി പ്രസ്താവനയില്‍ പറയുന്നു. ഒക്ടോബര്‍ 2020നും ഓഗസ്റ്റ് 2021നും ഇടയില്‍ നടന്ന സംഭവത്തിലാണ് 16 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ പരാതി. 

2017ലാണ് മൊണാക്കോയില്‍ നിന്ന് ലെഫ്റ്റ് ബാക്കായ മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത്. ഒരു പ്രതിരോധനിര താരത്തിനുള്ള റെക്കോര്‍ഡ് പ്രതിഫല തുകയോടെയായിരുന്നു മെന്‍ഡിയുടെ സിറ്റിയിലേക്കുള്ള വരവ്. 

ഏഴ് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം തുടരുന്ന മെന്‍ഡി ടീമിന്റെ മൂന്ന് പ്രിമീയര്‍ ലീഗ് കിരീട നേട്ടങ്ങളുടേയും ഭാഗമായി. രണ്ട് വര്‍ഷത്തെ കരാര്‍ കൂടിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി മെന്‍ഡിക്കുള്ളത്. 2018ല്‍ ലോക കിരീടത്തില്‍ മുത്തമിട്ട ഫ്രഞ്ച് ടീമിലും അംഗമാണ് മെന്‍ഡി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates