ഫുട്ബോൾ പോരാട്ടത്തിനിടെ ​ഗ്രൗണ്ട് കൈയടക്കി രണ്ട് വയസുകാരന്റെ കുസൃതി! പിന്നാലെ കുതിച്ച് അമ്മ; വീഡിയോ വൈറല്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

News Now

ന്യൂയോര്‍ക്ക്: കൊച്ചു കുട്ടികളെ സംബന്ധിച്ച് കൗതുകം നിറഞ്ഞതായിരിക്കും ചുറ്റുപാടുകള്‍. അത്യാവശ്യം നടക്കാന്‍ തുടങ്ങിയാല്‍ തന്നെ കുട്ടികള്‍ അടങ്ങിയിരിക്കില്ല. കൈയില്‍ കിട്ടുന്നന്തും വലിച്ചിടാനും കാണുന്ന വഴികളിലൂടെയൊക്കെ ഓടാനുമായിരിക്കും കുട്ടികള്‍ ആദ്യം ശ്രമിക്കുക. ഇത്തരം സമയത്തെല്ലാം അമ്മമാര്‍ക്ക് വലിയ ആധിയുമായിരിക്കും. അത്തരത്തില്‍ പെട്ടുപോയ ഒരു അമ്മയയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 

അമേരിക്കയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കര്‍ പോരാട്ടത്തിനിടെയാണ് കൗതുകം ജനിപ്പിച്ച സംഭവം അരങ്ങേറിയത്. എഫ്‌സി സിന്‍സിന്നാറ്റിയും ഓര്‍ലാന്‍ഡോ സിറ്റി എസ്‌സിയും തമ്മിലുള്ള മത്സരത്തിനിടെ സംഭവം. 

മത്സരം പുരോഗമിക്കുന്നതിനിടെ ഒരു രണ്ട് വയസുകാരന്‍ മൈതാനത്തേക്ക് ഇറങ്ങി ഓടി. പിന്നാലെ അവനെ പിടിക്കാനായി അവന്റെ അമ്മയും മൈതാനത്തേക്ക് ഇറങ്ങി. കുഞ്ഞിനെ പിടിക്കുന്നതിനിടെ യുവതി വീഴുന്നത് വീഡിയോയിലുണ്ട്. മൈതാന മധ്യത്തിലേക്ക് എത്തുന്നതിന് മുന്‍പ് അമ്മ കുഞ്ഞിനെ വാരിയെടുത്ത് തിരിച്ച് കാണികളുടെ അടുത്ത് ഓടുന്നതും വീഡിയോയില്‍ കാണാം. 

ഒഹിയോയില്‍ നിന്ന് ഫുട്‌ബോള്‍ പോരാട്ടം കാണാനായി തന്റെ രണ്ട് വയസുകാരന്‍ മകനുമായി എത്തിയ മോര്‍ഗന്‍ ടക്കര്‍ എന്ന യുവതിയാണ് അമ്മ. കുസൃതിക്കുറമ്പന്റെ പേര് സൈഡെക് കാര്‍പെന്‍ഡര്‍ എന്നും. എന്തായാലും അമ്മയും കുഞ്ഞും ആരാധകരുടെ ഹൃദയം കവര്‍ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates