ഇന്ത്യൻ പ്രതീക്ഷകൾക്ക് ഇടിക്കൂട്ടിൽ തിരിച്ചടി; ബോക്സിങിൽ പൂജ റാണി പുറത്ത്
ഇന്ത്യൻ പ്രതീക്ഷകൾക്ക് ഇടിക്കൂട്ടിൽ തിരിച്ചടി; ബോക്സിങിൽ പൂജ റാണി പുറത്ത്

ടോക്യോ: ബോക്സിങ് റിങിൽ നിന്ന് മറ്റൊരു മെഡൽ എന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റിൽ പൂജാ റാണി ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തായി. ലോക രണ്ടാം നമ്പർ താരമായ ചൈനയുടെ ലീ ക്വിയാങിനോട് ഒന്നു പൊരുതാൻ പോലും ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. സ്‌കോർ: 5-0.
റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായ ചൈനീസ് താരം മൂന്ന് റൗണ്ടിലും വ്യക്തമായ മുൻതൂക്കം നേടി. അൾജീരിയയുടെ ഐചർക് ചിയാബിനെ തോൽപ്പിച്ചാണ് പൂജ ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ പക്ഷേ താരത്തിന് മികവ് പുലർത്താൻ സാധിക്കാതെ പോയി.
നേരത്തെ വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലവ് ലിന ബോർഗോഹെയ്ൻ സെമിയിലെത്തിയിരുന്നു. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്തായിരുന്നു (4-1) ലവ് ലിനയുടെ മുന്നേറ്റം. നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ താരത്തെയാണ് 23കാരിയായ ലവ് ലിന പരാജയപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?



