
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ഹരാരെ: സിംബാബ്വെക്ക് എതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിലും ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ആദ്യ ഏകദിനത്തിലേതിന് സമാനമായി സിംബാബ്വെയെ ബാറ്റിങ്ങിനയച്ചു. ആദ്യ ഏകദിനം കളിച്ച ഇലവനില് നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ദീപക് ചഹറിന് പകരം ശാര്ദുല് താക്കൂര് പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ടാം ഏകദിനത്തില് ടോസ് നേടിയാല് ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. കെ എല് രാഹുല് ഉള്പ്പെടെയുള്ള ബാറ്റേഴ്സിന് കൂടുതല് സമയം ലഭിക്കേണ്ടത് ചൂണ്ടിയായിരുന്നു ഇത്. എന്നാല് ബൗളിങ് തെരഞ്ഞെടുക്കുകയാണ് ഇന്ത്യ ചെയ്തത്.
A look at our Playing XI
â BCCI (@BCCI) August 20, 2022
One change for #TeamIndia. Shardul Thakur comes in place of Deepak Chahar.
Live - https://t.co/6G5iy3rRFu #ZIMvIND pic.twitter.com/JAmJ6HxmGu
പരിക്കിന് ശേഷം തിരിച്ചെത്തി ദീപക് ചഹര് ആദ്യ ഏകദിനത്തില് മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മികവ് കാണിച്ചത്. എന്നാല് രണ്ടാം ഏകദിനത്തിലേക്ക് വന്നപ്പോള് ശാര്ദുല് താക്കൂര് ദീപക്കിന് പകരം പ്ലേയിങ് ഇലവനിലേക്ക് വന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് വരുന്ന സമയം കൂടുതല് ഭാരം ചഹറിലേക്ക് നല്കേണ്ടതില്ലെന്ന് ചൂണ്ടിയാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം എന്നാണ് റിപ്പോര്ട്ടുകള്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


