2562 ദിവസങ്ങള്‍! ഒടുവില്‍ ബയേണ്‍ മ്യൂണിക്ക് തോറ്റു

യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ വമ്പന്‍മാര്‍ക്ക് അട്ടിമറി തോല്‍വി. മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്, നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്, സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ പരാജയമേറ്റുവാങ്ങി.

UEFA Champions League
ബയേണ്‍ താരം ഹാരി കെയ്ന്‍എക്സ്
Edited by :renjith.k
Last Updated :3 ഒക്ടോബർ 2024, 3:51 pm IST

ബയേണ്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ നീണ്ട കലാത്തിനു ശേഷമാണ് പരാജയപ്പെടുന്നത്. ആസ്റ്റന്‍ വില്ലയാണ് അവരെ വീഴ്ത്തിയത്. റയലിനെ ലില്‍ ആണ് അട്ടിമറിച്ചത്.

12017നു ശേഷം

ബയേണ്‍- വില്ല മത്സരം

ബയേണ്‍- വില്ല മത്സരം

എക്സ്

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ 41 മത്സരങ്ങള്‍ അപരാജിത കുതിപ്പ് നടത്തിയാണ് ബയേണ്‍ വില്ല പാര്‍ക്കിലെത്തിയത്. ഒടുവില്‍ അവര്‍ പരാജയത്തിന്റെ കയ്പ്പറിഞ്ഞു. ആസ്റ്റന്‍ വില്ല 1-0ത്തിനാണ് ബയേണിനെ അട്ടിമറിച്ചത്. 79ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ ജോണ്‍ ഡുറനാണ് ബയേണിനെ ഞെട്ടിച്ച് വല ചലിപ്പിച്ചത്.

282ലെ ചരിത്ര നേട്ടത്തിന്റെ ഓര്‍മ

വിജയ ഗോള്‍ നേടിയ ജോണ്‍ ഡുറന്‍

വിജയ ഗോള്‍ നേടിയ ജോണ്‍ ഡുറന്‍

എക്സ്

1982ലെ ചരിത്ര വിജയത്തിന്റെ ഓര്‍മപ്പെടുത്തലായി മത്സരം മാറി. അന്ന് ബയേണിനെ വീഴ്ത്തി ആസ്റ്റന്‍ വില്ല യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നു. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അസ്റ്റന്‍ വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കില്‍ ഒരു യൂറോപ്യന്‍ പോരാട്ടം അരങ്ങേറുന്നത്. ആ മത്സരം അവിസ്മരണീയമാക്കാന്‍ ടീമിനു സാധിച്ചു.

3കാലിടറി റയല്‍

റയല്‍- ലില്‍ പോരാട്ടം

റയല്‍- ലില്‍ പോരാട്ടം

എക്സ്

ഫ്രഞ്ച് ടീം ലില്ലിനോടാണ് റയല്‍ മാഡ്രിഡിന്റെ അപ്രതീക്ഷിത തോല്‍വി. കളിയുടെ ആദ്യ പകുതി ഇഞ്ച്വറി സമയത്തേക്ക് നീണ്ടപ്പോള്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ലില്‍ 1-0ത്തിനു ജയിച്ചു കയറിയത്. ജൊനാഥന്‍ ഡേവിഡാണ് വിജയ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ റയലിന്റെ കരുത്തുറ്റ നിരയെ ലില്‍ പ്രതിരോധം തടുത്തതോടെ നിലവിലെ ചാംപ്യന്‍മാര്‍ പരാജയം അറിഞ്ഞു.

4അത്‌ലറ്റിക്കോയ്ക്ക് വന്‍ തോല്‍വി

ഗോള്‍ നേട്ടമാഘോഷിക്കുന്ന എയ്‍ഞ്ചല്‍ ‍ഡി മരിയ

ഗോള്‍ നേട്ടമാഘോഷിക്കുന്ന എയ്‍ഞ്ചല്‍ ‍ഡി മരിയ

എക്സ്

അത്‌ലറ്റിക്കോ മാഡ്രിഡിനെ ബെന്‍ഫിക്കയാണ് വീഴ്ത്തിയത്. മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് ടീം വന്‍ പരാജയം ഏറ്റു വാങ്ങിയത്. അക്തുര്‍കോഗ്ലു, എയ്ഞ്ചല്‍ ഡി മരിയ, അലക്‌സാണ്ടര്‍ ബാ, ഒര്‍കുന്‍ കോക്കു എന്നിവരാണ് ബെന്‍ഫിക്കയ്ക്കായി വല ചലിപ്പിച്ചത്.

5റെക്കോര്‍ഡിട്ട് അര്‍നെ സ്ലോട്ട്

ഗോളുകള്‍ നേടിയ മാക്ക് അലിസ്റ്ററും മോ സലയും

ഗോളുകള്‍ നേടിയ മാക്ക് അലിസ്റ്ററും മോ സലയും

എക്സ്

ലിവര്‍പൂള്‍ തുടരെ രണ്ടാം മത്സരവും ജയിച്ചു കയറി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ ബോലോനയെ വീഴ്ത്തി. മാക്ക് അലിസ്റ്റര്‍, മോ സല എന്നിവരാണ് ഗോളുകള്‍ നേടിയത്. ലിവര്‍പൂള്‍ പരിശീലകനായി ഈ സീസണില്‍ സ്ഥാനമേറ്റ അര്‍നെ സ്ലോട്ട് ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കി. സീസണില്‍ ആദ്യ 9 മത്സരങ്ങളില്‍ എട്ടിലും വിജയങ്ങള്‍ നേടുന്ന ആദ്യ ലിവര്‍പൂള്‍ പരിശീലകനായി സ്ലോട്ട് മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now