ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടി ഉഗാണ്ടന്‍ സ്പിന്നര്‍; നാല് ഓവറില്‍ വിട്ടുകൊടുത്തത് നാലുറണ്‍സ് മാത്രം

ടി20 ലോകകപ്പില്‍ ആവേശകരമായ മത്സരത്തില്‍ പപ്പുവ ന്യു ഗിനിയയെ മൂന്ന് വിക്കറ്റിനാണ് ഉഗാണ്ട പരാജയപ്പെടുത്തിയത്

T20 World Cup
ഉ​ഗാണ്ട ടീമിന്റെ ആഹ്ലാദ പ്രകടനംSource by : image credit: T20 World Cup
Last Updated :6 June 2024, 10:03 am IST

ഗയാന: ടി20 ലോകകപ്പില്‍ പപ്പുവ ന്യു ഗിനിയയെ ഉഗാണ്ട മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തിയ മത്സരത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി നാല്‍പ്പത്തിമൂന്നുകാരനായ ബൗളര്‍ ഫ്രാങ്ക് എന്‍സുബുഗ. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍ എന്ന റെക്കോര്‍ഡ് ആണ് ഫ്രാങ്ക് എന്‍സുബുഗയെ തേടിയെത്തിയത്.

4 ഓവറില്‍ 2 മെയ്ഡന്‍ ഓവറോടെ 4 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് ഫ്രാങ്ക് എന്‍സുബുഗ ചരിത്രത്തില്‍ ഇടം നേടിയത്. മത്സരത്തില്‍ ആഫ്രിക്കന്‍ ടീം പപ്പുവ ന്യു ഗിനിയയെ 77 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഉഗാണ്ടയെ റിയാസത്ത് അലി ഷായാണ് രക്ഷിച്ചത്. 33 റണ്‍സ് നേടിയ റിയാസത്ത് അലി ഷായാണ് ടോപ് സ്‌കോറര്‍. 18.2 ഓവറിലാണ് ഉഗാണ്ട മത്സരം ജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജുമാ മിയാഗിയുമായി (13) റിയാസത്ത് ആറാം വിക്കറ്റില്‍ 35 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് വിജയത്തില്‍ നിര്‍ണായകമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now