
ഡൊണാൾഡ് ട്രംപിനൊപ്പം ഗോൾഫ് കളിച്ച് എംഎസ് ധോനി; വിഡിയോ വൈറൽ
ഇരുവരും ഗോൾഫ് കളിക്കുന്നതിന്റെ വിഡിയോ വൈറലായി

വാഷിങ്ടൻ: വിവിധ കായിക ഇനങ്ങളിൽ പ്രാവീണ്യം നേടിയ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ എംഎസ് ധോനി. ഇപ്പോഴിതാ ധോനി അമേരിക്കയിൽ ഗോൾഫ് കളിക്കുന്ന ഒരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സഹതാരം എന്നതാണ് ശ്രദ്ധേയം. ബെഡ്മിൻസ്റ്റർ ട്രംപ് നാഷനൽ ഗോൾഫ് ക്ലബ്ബിലാണ് ധോനിയും ട്രംപും ഒരുമിച്ചു ഗോൾഫ് കളിച്ചത്.
ഇരുവരും ഗോൾഫ് കളിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇന്നലെ യുഎസ് ഓപ്പൺ ടെന്നീസ് മത്സരം കാണാൻ ഗ്യാലറിയിലിരിക്കുന്ന ധോനിയുടെ വിഡിയോ വൈറലായിരുന്നു. കാർലോസ് അൽക്കറാസ് - അലക്‌സാണ്ടർ സ്വെരേവ് പോരാട്ടം കാണാനാണ് ധോനി എത്തിയത്. ഹിതേഷ് സിങ്‍വി എന്ന വ്യാപാരിയാണ് ധോനിയുടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്. യുഎസ് യാത്രയിൽ ധോനിക്കൊപ്പം ഇദ്ദേഹവുമുണ്ട്.
MS Dhoni playing golf with Donald Trump.
â Johns. (@CricCrazyJohns) September 8, 2023
- The craze for Dhoni is huge. pic.twitter.com/fyxCo3lhAQ
കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം റാഞ്ചിയിലെ ഫാം ഹൗസിൽ വിശ്രമത്തിലാണ് ധോനി. അതിനിടെയാണ് യുഎസ് യാത്ര. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സിനെ ധോനി തന്നെ നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2023 ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് കിരീടം നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
