
15 സിക്സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന് വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ യുഎഇക്കെതിരെ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ്

ദോഹ: 14കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് വീണ്ടും. ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനായി യുഎഇക്കെതിരെ 14കാരന് അടിച്ചെടുത്തത് 42 പന്തില്‍ 144 റണ്‍സ്! 15 സിക്സുകളും 11 ഫോറുകളും ഉള്‍പ്പെടുന്ന ഇന്നിങ്സ്.
ഒപ്പം ഒരു നേട്ടവും താരം സ്വന്തമാക്കി. ടി20യില്‍ ഒരിന്ത്യക്കാരന് നേടുന്ന ഏറ്റവും വേഗമാര്‍ന്ന രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടമാണ് താരം ഒപ്പം ചേര്‍ത്തു വച്ചത്. വെറും 32 പന്തില്‍ താരം സെഞ്ച്വറിയിലെത്തി. 28 പന്തില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേല്‍, പഞ്ചാബിന്റെ അഭിഷേക് ശര്‍മ എന്നിവരുടെ പേരിലാണ് വേഗമുള്ള ടി20 സെഞ്ച്വറിയുടെ റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇരുവരും അതിവേഗം ശതകം തൊട്ടത്.
യുഎഇക്കെതിരായ പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 297 റണ്‍സ്. വൈഭവിനൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വെടിക്കെട്ടുമായി കളം വാണു. താരം 32 പന്തില്‍ 6 സിക്സും 8 ഫോറും സഹിതം 83 റണ്‍സുമായി പുറത്താകാതെ നിന്നു. നമാന്‍ ധിര്‍ ആണ് മികവ് തെളിയിച്ച മറ്റൊരു താരം. 23 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം നമാന്‍ ധിര്‍ 34 റണ്‍സ് കണ്ടെത്തി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Vaibhav Suryavanshi had also recently broken the all-time record for the most career sixes in Youth ODI cricket.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


