ഇംഗ്ലീഷ് മണ്ണിലും കരുത്തുകാട്ടി സൂര്യവംശി, കോഹ്‌ലിയുടെ 18ാം നമ്പര്‍ ജഴ്‌സിയില്‍ 'മിന്നിത്തിളങ്ങി', വിഡിയോ

ഇന്ത്യയ്ക്കായി ഓപ്പണറായി എത്തിയ വൈഭവ്, 19 പന്തില്‍ തകര്‍ത്തടിച്ച് 48 റണ്‍സ് നേടി

Vaibhav Suryavanshi's batting against England U19 team
വൈഭവ് സൂര്യവംശി.x
Edited by :Amal Joy
Last Updated :28 ജൂൺ 2025, 3:34 pm IST

ഹോവെ: ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി. വിരാട് കോഹ് ലിയുടെ 18ാം നമ്പര്‍ ജഴ്‌സിയില്‍ ഇറങ്ങിയ സൂര്യവംശി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ ഒന്നാം യൂത്ത് ഏകദിനത്തിലാണ് താരത്തിന്റെ പ്രകടനം.

ഓപ്പണറായി എത്തിയ വൈഭവ്, 19 പന്തില്‍ തകര്‍ത്തടിച്ച് 48 റണ്‍സ് നേടി. മൂന്നു ഫോറുകളും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്ന വൈഭവിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടി.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ നേടിയത് 174 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ആയുഷ് മാത്രെയ്ക്കൊപ്പം ഓപ്പണറായി കളത്തിലിറങ്ങിയാണ് വൈഭവ് കരുത്തുകാട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 45 പന്തില്‍ 71 റണ്‍സ് നേടി. ആയുഷ് മാത്രെ 30 പന്തില്‍ നാലു ഫോറുകളോടെ 21 റണ്‍സെടുത്തു പുറത്തായി.

അഭിഗ്യാന്‍ കുണ്ഡു 34 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ കുമാര്‍ 25 പന്തില്‍ ഒരു സിക്‌സ് സഹിതം 17 റണ്‍സോടെയും പുറത്താകാതെ നിന്നു.

അഞ്ചാം വിക്കറ്റില്‍ ഇരുവരും 47 പന്തില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൗല്യരാജ് സിന്‍ഹ് 15 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 16 റണ്‍സെടുത്തു. നേരത്തെ, മലയാളി താരം മുഹമ്മദ് ഇനാന്‍ ഉള്‍പ്പെടെയുള്ള ബോളര്‍മാര്‍ മിന്നിത്തിളങ്ങിയതോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി 174 റണ്‍സില്‍ ഒതുക്കിയത്. 10 ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങിയാണ് ഇനാന്‍ രണ്ടു വിക്കറ്റെടുത്തത്.

News Now

Summary

Vaibhav Suryavanshi dons Virat Kohli's iconic No.18 jersey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates