33ാം വയസില്‍ അരങ്ങേറ്റം! അപൂര്‍വ റെക്കോര്‍ഡില്‍ വരുണ്‍ ചക്രവര്‍ത്തിയും

ഫില്‍ സാള്‍ട്ടിനെ പുറത്താക്കി കന്നി അന്താരാഷ്ട്ര ഏകദിന വിക്കറ്റ്

Varun Chakravarthy
വരുണ്‍ ചക്രവര്‍ത്തി
Edited by :renjith.k
Last Updated :9 ഫെബ്രുവരി 2025, 3:45 pm IST

കട്ടക്ക്: വൈകി വന്ന വസന്തം എന്നു വരുണ്‍ ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള വരവിനെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വരുണ്‍ അരങ്ങേറുമ്പോള്‍ താരത്തിന്റെ പ്രായം 33 വയസും 164 ദിവസങ്ങളും. ഇതോടെ ഒരു അപൂര്‍വ റെക്കോര്‍ഡും വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കി.

ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി വരുണ്‍ മാറി. ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ ഫാറൂഖ് എന്‍ജിനീയറാണ് ഈ റെക്കോര്‍ഡ് ആദ്യം നേടിയ താരം. 1974ല്‍ 36 വയസും 138 ദിവസവും പ്രായമുള്ളപ്പോഴാണ് ഫാറൂഖ് എന്‍ജിനീയര്‍ ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ ഏകദിനം കളിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് വരുണാണ്. താരം 14 വിക്കറ്റുകള്‍ 5 മത്സരങ്ങളില്‍ നിന്നു വീഴ്ത്തി. വിജയ് ഹസാരെ ട്രോഫി ഏകദിനത്തില്‍ ഏറ്റവും മികച്ച സ്പിന്നറായി ആഭ്യന്തര ക്രിക്കറ്റിലും വരുണ്‍ ശോഭിച്ചിരുന്നു.

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയ ആദ്യ വിക്കറ്റ് പോക്കറ്റിലാക്കിയതും വരുണ്‍ തന്നെ. ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കി ഓപ്പണിങ് പൊളിച്ചത് വരുണ്‍ ചക്രവര്‍ത്തിയാണ്. താരത്തിന്റെ കന്നി അന്താരാഷ്ട്ര ഏകദിന വിക്കറ്റ് ഫില്‍ സാള്‍ട്ടായി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now