
സൂപ്പര്‍ ഇന്നിങ്സുമായി സഞ്ജുവും രോഹനും; ജാര്‍ഖണ്ഡിനെ വീഴ്ത്തി കേരളത്തിന് തകര്‍പ്പന്‍ ജയം
കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി

അഹമ്മദാബാദ്: സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെയും സെഞ്ചറിക്കരുത്തില്‍ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ജാര്‍ഖണ്ഡിനെതിരെ എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ച്വറികളുടെ കരുത്തില്‍ കേരളം 42.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 പന്തില്‍ 124 റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.
സഞ്ജു സാംസണിന്റെ വരവ് ഘോഷമാക്കികൊണ്ടായിരുന്നു കേരളം ഇന്നിങ്സ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ സഞ്ജുവും രോഹനും ചേര്‍ന്ന് റണ്‍ വേട്ട തുടങ്ങി. ഒന്നാം വിക്കറ്റില്‍ 212 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും വഴിപിരിഞ്ഞത്. 25 ഓവറില്‍ സ്കോര്‍ 200 കടത്തിയ ശേഷമാണ് രോഹന് (124 റണ്‍സ്) പുറത്തായത്. 78 പന്തില്‍ 11 സിക്സുമായാണ് രോഹന് കുന്നുമ്മല്‍ 124 റണ്‍സടിച്ചെടുത്തത്. പിന്നാലെ, സഞ്ജു സാംസണും സെഞ്ച്വറി തികച്ചു. 95പന്തില്‍ മൂന്ന് സിക്സും ഒമ്പത് ബൗണ്ടറിയുമായി സഞ്ജു 101റണ്‍സെടുത്ത് പുറത്തായി. പിന്നാലെ,ക്രീസിലെത്തിയ ബാബ അപരാജിതും (41), വിഷ്ണു വിനോദും (40)ചേര്‍ന്ന് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് കുമാര്‍ കുഷാഗ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തത്. 137 പന്തില്‍ 143 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുമാര്‍ കുഷാഗ്രയായിരുന്നു ജാര്‍ഖണ്ഡിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഇഷാന് കിഷന് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Vijay Hazare Trophy Elite 2025-26: Jharkhand vs Kerala- Match Updates
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



