
'ഓര്‍മ്മ പൂര്‍ണമായി തിരിച്ചുകിട്ടിയേക്കില്ല'; കാംബ്ലിയുടെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ച് വരുന്നതായുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. താനെയിലെ അകൃതി ആശുപത്രിയിലാണ് കാംബ്ലി ചികിത്സയില്‍ കഴിയുന്നത്. ഇപ്പോള്‍ മൂത്രസഞ്ചിയുമായി വിനോദ് കാംബ്ലി നടക്കുന്ന ഹൃദയഭേദകമായ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
52 കാരനായ ബാറ്ററെ തുടക്കത്തില്‍ കടുത്ത മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഈ ആഴ്ച ആദ്യം കാംബ്ലിക്ക് പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച, ആശുപത്രി ജീവനക്കാരുടെയും ആരാധകരുടെയും പിന്തുണയോടെ മൂത്രസഞ്ചിയുമായി കാംബ്ലി നടക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയുടെ ഉള്ളടക്കം.
തലച്ചോറില്‍ രക്തം കട്ടപിടിച്ചത് കാരണം കാംബ്ലിക്ക് ഒരിക്കലും ഓര്‍മ്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് കാംബ്ലിയെ ചികിത്സിക്കുന്ന ഡോ. വിവേക് ദ്വിവേദി വെളിപ്പെടുത്തി. പക്ഷേ മരുന്നുകളുടെ സഹായത്തോടെ അത് മെച്ചപ്പെടും. ശസ്ത്രക്രിയകളൊന്നും ആവശ്യമില്ല. കൂടുതല്‍ രക്തം കട്ടപിടിക്കല്‍ ഉണ്ടാവാതിരുന്നാല്‍ മതി. മരുന്നുകളുടെ സഹായത്തോടെ മാത്രമേ അത് കുറയൂ. അതിനാല്‍ അദ്ദേഹത്തിന് നല്ലൊരു പുനരധിവാസം ആവശ്യമാണ്. പുനരധിവാസം എന്നാല്‍ ഫിസിയോതെറാപ്പിയും പോഷകാഹാര പിന്തുണയുമാണെന്നും വിവേക് ദ്വിവേദി വ്യക്തമാക്കി.
Vinod Kambli ð pic.twitter.com/yqWSgzknZE
— Utkarsh Singh (@UtkarshSingh_) December 26, 2024
കാംബ്ലി ഓര്‍മ്മക്കുറവും നേരിടുന്നുണ്ട്. നല്ല പുനരധിവാസത്തിന്റെ സഹായത്തോടെ, അദ്ദേഹത്തിന് സാധാരണഗതിയിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. പക്ഷേ ഓര്‍മ്മ പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ തീര്‍ച്ചയായും അദ്ദേഹം 80-90 ശതമാനം ഓര്‍മ്മ കൈവരിക്കുമെന്നും ദ്വിവേദി പറഞ്ഞു.മൂന്ന്-നാല് മാസം മുമ്പ് അദ്ദേഹം മദ്യവും പുകവലിയും നിര്‍ത്തി. ആ സമയത്ത്, അദ്ദേഹം എഥനോളിക് ആയിരുന്നു. ചിലപ്പോള്‍, അത് ഓര്‍മ്മശക്തി നഷ്ടപ്പെടലിന് കാരണമായിരുന്നിരിക്കാം. നിലവില്‍ മദ്യം പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ശരീരം മദ്യത്തില്‍ നിന്നുള്ള പിന്‍വലിക്കല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്



