
പൂര്‍ണമായി എഥനോളില്‍ ഓടും, എന്‍ജിനില്‍ മാറ്റം; വരുന്നു കിയയുടെ ഫ്ലെക്സ് ഫ്യുവല്‍ എസ് യുവി
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ മോഡല്‍ ആയ സൈറോസിന്റെ ഫ്ലെക്സ് ഫ്യുവല്‍ വെഹിക്കിള്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ മോഡല്‍ ആയ സൈറോസിന്റെ ഫ്ലെക്സ് ഫ്യുവല്‍ വെഹിക്കിള്‍ കോണ്‍സെപ്റ്റ് അവതരിപ്പിച്ചു. പെട്രോള്‍, എഥനോള്‍ കലര്‍ത്തിയ പെട്രോള്‍, പൂര്‍ണമായി എഥനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക.
ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനയിലുള്ള സൈറോസ് എസ് യുവി പതിപ്പിന് സമാനമാണ് സൈറോസ് ഫ്ലെക്സ് ഫ്യുവല്‍ കോണ്‍സെപ്റ്റ്. എന്നാല്‍ എന്‍ജിനില്‍ വലിയ മാറ്റമുണ്ട്. പൂര്‍ണമായി എഥനോളിലും എഥനോള്‍ കലര്‍ന്ന പെട്രോളിലും ഓടാന്‍ കഴിയുന്ന 1.0 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ എന്‍ജിനിലില്‍ പരിഷ്കരിച്ച ഇസിയു, ടിസിയു, ഫ്യുവല്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുമായി എന്‍ജിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ ലോഞ്ച്, ഉല്‍പ്പാദനം എന്നിവയെ സംബന്ധിച്ച് കമ്പനി വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. മാരുതി സുസുക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യത്തെ ഫ്ലെക്സ് ഫ്യുവല്‍ മോഡല്‍ അവതരിപ്പിച്ചത്. വാഗണ്‍ആര്‍ ബയോഫ്ലെക്സ് ഈ വര്‍ഷം ജൂണിലാണ് അവതരിപ്പിച്ചത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kia Syros Flex-Fuel Concept unveiled
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




