ശിഷ്യ നേടിയത് അട്ടിമറി വിജയം; അട്ടഹസിച്ചും ബാല്‍ക്കണിയില്‍ തൂങ്ങിയും ആവേശം അടക്കാന്‍ കഴിയാതെ കോച്ച്; വൈറല്‍ വീഡിയോ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

News Now

ടോക്യോ: ഒളിംപിക്‌സ് നീന്തല്‍ വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അട്ടിമറി. അഞ്ച് തവണ ഒളിംപിക് ചാമ്പ്യയായ അമേരിക്കയുടെ കാറ്റി ലെഡക്കിയെ അട്ടിമറിച്ച് ഓസ്‌ട്രേലിയന്‍ താരം അരിയര്‍നെ ടിറ്റ്മസ് സ്വര്‍ണം സ്വന്തമാക്കി. ദി ടെര്‍മിനേറ്റര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന താരമാണ് അരിയര്‍നെ. 

മത്സരത്തില്‍ 3.56.69 സെക്കന്‍ഡിലാണ് ഓസ്‌ട്രേലിയന്‍ താരം ഫിനിഷ് ചെയ്തത്. ലെഡക്കി 3.57.36 സെക്കന്‍ഡിലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു താരങ്ങളും പുറത്തെടുത്തത്. അതുകൊണ്ടു തന്നെ മത്സരം അങ്ങേയറ്റം ആവേശം സമ്മാനിച്ചാണ് അവസാനിച്ചത്. 

അതിനിടെ അരിയര്‍നെയുടെ വിജയം ആഘോഷിക്കുന്ന അവരുടെ പരിശീലകന്‍ ഡീന്‍ ബോക്‌സലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡയിയില്‍ വൈറലായി മാറിയിക്കുകയാണ്. ആവേശവും തന്റെ ശിഷ്യ ജയിച്ചതിന്റെ ആഹ്ലാദവും ഒക്കെ ചേര്‍ന്ന് അട്ടഹസിച്ചും അങ്ങോട്ടും ഇങ്ങോട്ടും ഓടിയും മറ്റും പരിശീലകന്‍ കാട്ടിക്കൂട്ടുന്ന ആവേശ പ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. വീഡിയോ വലിയ തോതിലാണ് ചിരി പടര്‍ത്തുന്നത്. മാസ്‌ക് വലിച്ചൂരി അട്ടഹസിച്ചും ബാല്‍ക്കണിയിലെ കൈവരിയില്‍ പിടിച്ച് വലിയ തോതില്‍ ഒച്ചയുണ്ടാക്കിയുമൊക്കെയായിരുന്നു പരിശീലകന്റെ ആവേശം അടക്കാന്‍ പാടുപെട്ടുള്ള പ്രകടനങ്ങള്‍. 

കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്ലോട്ട് കിട്ടുമ്പോഴുള്ള ആഹ്ലാദമെന്ന നിലയിലാണ് ഒരാള്‍ ഇതിനെ വിശേഷിപ്പിച്ചത്. താരത്തിന്റെ അടുത്ത മത്സരങ്ങളില്‍ പരിശീലകന്റെ ആവേശം കുറയ്ക്കാനുള്ള വഴികള്‍ തേടണം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates