മലപ്പുറത്ത് നിന്ന് ആറാം ക്ലാസുകാരന്റെ 'അത്ഭുതഗോള്‍'; സൂപ്പര്‍താരമായി അന്‍ഷിദ്
മനോഹരമായ ബാക്ക് ഹീല്‍ പ്രയോഗത്തിലൂടെയാണ് അരീക്കോട് കുനിയിലെ അല്‍ അന്‍വര്‍ യുപി സ്കൂളിലെ അന്‍ഷിദ് വലയിലെത്തിച്ചത്.
മലപ്പുറം: കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറത്തുകാരനായ ആറാം ക്ലാസുകാരന്റെ 'അത്ഭുതഗോള്‍' സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. മനോഹരമായ ബാക്ക് ഹീല്‍ പ്രയോഗത്തിലൂടെയാണ് അരീക്കോട് കുനിയിലെ അല്‍ അന്‍വര്‍ യുപി സ്കൂളിലെ അന്‍ഷിദ് വലയിലെത്തിച്ചത്. അന്‍ഷിദിന്റെ സുന്ദഗോള്‍ ഇതിനകം ഇന്ത്യന്‍ സൂപ്പര്‍ ലീഗും അവരുടെ സാമൂഹികമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.
പാണ്ടിക്കാട് ചെമ്പ്രശ്ശേരി എയുപി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 12 ടൂര്‍ണമെന്റിലായിരുന്നു ഈ അപൂര്‍വ ഗോള്‍ പിറന്നത്. കോച്ച് കെപി ഇംദാദ് മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിടെ നിന്ന് പല വഴി വൈറലായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെത്തിയത്.
മന്ത്രിമാരായ വി ശിവന്‍കുട്ടിയും അഹമ്മദ് ദേവര്‍ കോവിലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി ഈ വിഡിയോ ഇതിനകം രണ്ടുലക്ഷത്തിലധികം പേരാണ് കണ്ടത്. രാജ്യം അറിയുന്ന മികച്ച കളിക്കാരനാവുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അന്‍ഷിദ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


