
ആഘോഷം ലേശം കൂടിയോ? വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ
പിഴ ശിക്ഷ വിധിക്കാനുള്ള എന്ത് മോശം പെരുമാറ്റമാണ് കോഹ്ലിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നമില്ല

ബംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ പോരാട്ടത്തിനിടെ മോശമായി പെരുമാറിയതിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ. മാച്ച് ഫീസിന്റെ പത്ത് ശതമാനം കോഹ്ലി പിഴയടക്കണം. ഐപിഎല്‍ പെരുമാറ്റച്ചട്ടം താരം ലംഘിച്ചതായി അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം പിഴ ശിക്ഷ വിധിക്കാനുള്ള എന്ത് മോശം പെരുമാറ്റമാണ് കോഹ്ലിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നമില്ല. കോഹ്ലി ലെവല്‍ വണ്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നു അച്ചടക്ക സമിതി വ്യക്തമാക്കുന്നു.
അതേസമയം ചെന്നൈ ബാറ്റര്‍ ശിവം ഡുബെയുടെ പുറത്താകല്‍ കോഹ്ലി വലിയ രീതിയിലാണ് ആഘോഷിച്ചത്. ഇതാകാം അച്ചടക്ക ലംഘനമായി കണ്ടിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.
മത്സരത്തില്‍ ഡുബെ മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. താരം അര്‍ധ സെഞ്ച്വറി നേടി. 27 പന്തുകള്‍ നേരിട്ട് അഞ്ച് സിക്സും രണ്ട് ഫോറും സഹിതം ഡുബെ 52 റണ്‍സ് അടിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



