
കോഹ്‌ലിക്ക് പരിക്ക്, രോഹിത് മെഡിക്കൽ ക്ലിയറൻസ് നേടിയില്ല; ഇരുവരും അഫ്ഗാൻ പരമ്പരക്കില്ല ?
മെയ് 31ന് നടന്ന മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലിയുടെ വലത് കാലിന് പരിക്കേറ്റത്. തുടർന്ന് ബാൻഡേജ് ധരിച്ചാണ് താരം ബാറ്റിംഗ് തുടർന്നത്.

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരങ്ങളിൽ വിരാട് കോഹ്‌ലി കളിച്ചേക്കില്ലെന്ന് സൂചന. ഐപിഎൽ സീസണിനിടെ താരത്തിന് ഹാംസ്ട്രിങ് (Hamstring Injury) പരിക്കേറ്റിരുന്നു. പരിക്കിൽ നിന്ന് മുക്തനാകാൻ എത്ര സമയം വേണ്ടിവരുമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇതാണ് താരം പരമ്പരയിൽ നിന്ന് വിട്ട് നിൽക്കാൻ കാരണം.
WHAT TO READ NEXT

സൂര്യകുമാർ യാദവ് ടി20 ടീമിന് 'പുറത്ത്'; നായകസ്ഥാനത്തേക്ക് ഇവരിൽ ഒരാൾ
മെയ് 31ന് നടന്ന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്‌ലിയുടെ വലത് കാലിന് പരിക്കേറ്റത്. തുടർന്ന് ബാൻഡേജ് ധരിച്ചാണ് താരം ബാറ്റിംഗ് തുടർന്നത്.
അതേസമയം, ഇന്ത്യയുടെ മുൻ നായകനായ രോഹിത് ശർമയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഫിറ്റ്നസ് പരിശോധനയ്ക്കും മെഡിക്കൽ ക്ലിയറൻസിനുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) സെന്റർ ഓഫ് എക്സലൻസിൽ (CoE) റിപോർട്ട് ചെയ്യണമെന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഇതുവരെ ബംഗളുരുവിലെ സെന്ററിൽ എത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. ഇതോടെ പരമ്പരയിൽ രോഹിത് ശർമ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇരുവരും പരമ്പരയിൽ നിന്ന് വിട്ടു നിൽക്കുക ആണെകിൽ ടീമിൽ രണ്ട് ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് സാധ്യതയേറും. ഋതുരാജ് ഗെയ്ക്‌വാദ്, ദേവ്ദത്ത് പടിക്കൽ, തിലക് വർമ എന്നിവരെയും മധ്യനിരയിലേക്ക് സെലക്ടർമാർ പരിഗണിച്ചേക്കും.
അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതിനായി ജൂൺ 6ന് ബിസിസിഐ സെലക്ടർമാർ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും കോഹ്‌ലിയുടെയും രോഹിത്തിന്റെയും കാര്യത്തിൽ തുടർ തീരുമാനമുണ്ടാകുക.
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ജൂൺ 14ന് ധർമ്മശാലയിൽ ആരംഭിക്കും. രണ്ടാം മത്സരം ജൂൺ 17ന് ലഖ്‌നൗവിലും മൂന്നാം മത്സരം ജൂൺ 20ന് ചെന്നൈയിലുമാണ് നടക്കുക. മൂന്ന് മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക.
Virat Kohli Likely to Miss Afghanistan ODI Series Due to Hamstring Injury.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത





