
വിരാട് കോഹ്ലി വിരാമമിടുമ്പോള്‍...
അന്താരാഷ്ട്ര ടി20യിലെ വിരാട് കോഹ്ലി

ലോകകപ്പ് നേട്ടത്തോടെ വിരാട് കോഹ്ലി അന്താരാഷ്ട്ര ടി20യില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിനൊപ്പം കരിയറില്‍ ഇനി ടി20 ലോകകപ്പിന്റെ തിളക്കവും.
1125 മത്സരങ്ങള്‍

വിരാട് കോഹ്ലി
പിടിഐ
125 ടി20 മത്സരങ്ങളാണ് താരം ഇന്ത്യക്കായി കളിച്ചത്. 4188 റണ്‍സ്. ഒരു സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറികളും. പുറത്താകാതെ നേടിയ 122 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 137.04 ആണ് സ്ട്രൈക്ക് റേറ്റ്.
238 അര്‍ധ സെഞ്ച്വറികള്‍

പിടിഐ
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയ താരമാണ് കോഹ്ലി 38 അര്‍ധ സെഞ്ച്വറികളാണ് താരം നേടിയത്.
33500 റണ്‍സ്

പിടിഐ
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 3500 റണ്‍സ് നേടിയ താരത്തിനുള്ള റെക്കോര്‍ഡ് കോഹ്ലിയുടെ പേരിലാണ്. 96 ഇന്നിങ്സുകളില്‍ നിന്നാണ് നേട്ടം.
43000 റണ്‍സില്‍ രണ്ടാമന്

പിടിഐ
81 ഇന്നിങ്സുകളില്‍ നിന്നു കോഹ്ലി നേടിയത് 3000 റണ്‍സ്. ഈ റെക്കോര്‍ഡില്‍ രണ്ടാമന്. 2500, 2000 റണ്‍സുകള്‍ ഏറ്റവും വേഗം നേടിയ താരങ്ങളുടെ പട്ടികയില്‍ കോഹ്ലി മൂന്നാമത്. യഥാക്രമം 68, 56 മത്സരങ്ങളില്‍ നിന്നാണ് നേട്ടം.
5ഏറ്റവും കൂടുതല്‍ റണ്‍സ്

രോഹിതിനെ കെട്ടിപ്പിടിച്ച് കോഹ്ലി
എക്സ്
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ കോഹ്ലി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് ടി20യില്‍ കണ്ടെത്തിയ താരങ്ങളുടെ പട്ടികയില്‍ കോഹ്ലി ആറാമന്‍. 731 റണ്‍സ് അടിച്ചതാണ് നേട്ടം.
6അരങ്ങേറ്റം, വിരമിക്കല്‍

ലോക കിരീടവുമായി കുല്‍ദീപിനൊപ്പം
എക്സ്
2010 ജൂണ്‍ 12നു ഹരാരെയില്‍ സിംബാബ്വെക്കെതിരെയാണ് ഇന്ത്യക്കായി കോഹ്ലി ടി20യില്‍ അരങ്ങേറിയത്. ആദ്യ പോരാട്ടത്തില്‍ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 26 റണ്‍സെടുത്തു പുറത്താകാതെ നിന്നു യൂസുഫ് പഠാനൊപ്പം താരം ഇന്ത്യയെ വിജയത്തിലെത്തിച്ചു. വിരമിക്കല്‍ പോരാട്ടത്തില്‍ 76 റണ്‍സെടുത്ത് ടീമിനെ ലോക കിരീടത്തിലേക്കും നയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



