കുടുംബത്തില്‍ അടിയന്തര സാഹചര്യം; കോഹ്‌ലി നാട്ടിലേക്ക് മടങ്ങി

ഈ മാസം 26 മുതലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം. അതിനു മുന്‍പ് കോഹ്‌ലി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ഫോട്ടോ: ട്വിറ്റർ
Last Updated :22 January 2024, 7:50 pm IST
Edited by :migrator

സെഞ്ചൂറിയന്‍: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലായിരുന്നു താരം. കുടുംബവുമായ ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തെ തുടര്‍ന്നാണ് താരം മടങ്ങിയത്. 

ഈ മാസം 26 മുതലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം. അതിനു മുന്‍പ് കോഹ്‌ലി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദ് ടെസ്റ്റ് ടീമില്‍ നിന്നു പുറത്തായി. താരത്തിനു വിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now