
കോഹ്ലിയും അടിച്ചു 'ഹെലികോപ്റ്റര്‍ സിക്സ്!'- മൈതാനത്ത് വീണ്ടും 'മഹി ഷോട്ട്' (വീഡിയോ)
മത്സരത്തില്‍ താരം അടിച്ച ഒരു സിക്സ് ശ്രദ്ധേയമായി. ഇതിഹാസ താരം എംഎസ് ധോനിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സിക്സ്
ന്യൂഡല്‍ഹി: കരിയറിലെ മോശം ടൈമിന് വിരാമമിട്ട് വിരാട് കോഹ്ലി മിന്നും ഫോമില്‍ കളിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ നാല് ഏകദിന പോരാട്ടങ്ങളില്‍ മൂന്നാം സെഞ്ച്വറി തിരുവനന്തപുരത്ത് താരം കുറിച്ചു. ശ്രീലങ്കക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ പുറത്താകാതെ 166 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. എട്ട് സിക്സും 13 ഫോറുകളും ആ ഇന്നിങ്സിന് തൊങ്ങല് ചാര്‍ത്തി.
മത്സരത്തില്‍ താരം അടിച്ച ഒരു സിക്സ് ശ്രദ്ധേയമായി. ഇതിഹാസ താരം എംഎസ് ധോനിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സിക്സ്. തലയുടെ ഫേവറിറ്റായ 'ഹെലികോപ്റ്റര്‍ ഷോട്ടി'ലൂടെയാണ് കോഹ്ലിയും പന്ത് അതിര്‍ത്തി കടത്തിയത്.
He said "Mahi Shot" in the end #Mahirat #KingKohli | #ViratKohli@imVkohli @msdhoni #GOATÂ pic.twitter.com/kKXy3UH0Lo
â Manoj Kumar (@its_manu01) January 15, 2023
താരത്തിന്റെ സിക്സ് കണ്ടപ്പോള്‍ കമന്റേറ്റര്‍മാരും ധോനിയെ പരാമര്‍ശിച്ചു. പിന്നാലെ ഈ ഷോട്ടിനെ കോഹ്ലി തന്നെ വിശേഷിപ്പിച്ചത് 'മഹി ഷോട്ട്' എന്നാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണ് കോഹ്ലി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. അവസാന മത്സരത്തില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു


