
ഗ്രൗണ്ടിൽ ഇന്ത്യയുടെ ബാറ്റിങ്; ഡഗൗട്ടിൽ കോഹ്‌ലിയുടെ നൃത്തം! (വീഡിയോ)
ഗ്രൗണ്ടിൽ ഇന്ത്യയുടെ ബാറ്റിങ്; ഡഗൗട്ടിൽ കോഹ്‌ലിയുടെ നൃത്തം! (വീഡിയോ)
പാൾ: ഇന്ത്യ– ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ നൃത്തവുമായി മുൻ നായകൻ വിരാട് കോഹ്‌ലി. ഇന്ത്യയുടെ ബാറ്റിങിനിടെ ഡഗൗട്ടിൽ ഇരുന്നാണ് കോഹ്‌ലിയുടെ നൃത്ത പ്രകടനം. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്.
മത്സരത്തിൽ ടോസ് നേടി ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. അതിനിടെയാണ് ഓപ്പണർ ശിഖർ ധവാന് സമീപത്തിരുന്നു കോഹ്‌ലി നൃത്തം ചെയ്തത്. ഏതാനും സമയം കൈകൊണ്ടും ശരീരം കൊണ്ടുമായിരുന്നു മുൻ നായകൻ നൃത്തം ചെയ്തത്. കോഹ്‌ലിയുടെ പ്രകടനം കണ്ട് ശിഖർ ധവാൻ ചിരിക്കുകയും ചെയ്യുന്നുണ്ട്.
Kohli and dhawan Discussing dance steps for new reel pic.twitter.com/jFSWb7J9Is
â Adi (@SAVAGE__ADl) January 21, 2022
ഡഗ് ഔട്ടിൽ നൃത്തം ചെയ്തെങ്കിലും രണ്ടാം ഏകദിനത്തിൽ മോശം ബാറ്റിങ് പ്രകടനമായിരുന്നു കോഹ്‌ലിയുടേത്. അഞ്ച് പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണു പുറത്തായത്. സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബവുമ ക്യാച്ചെടുത്താണു കോഹ്‌ലിയെ പുറത്താക്കിയത്. ആദ്യ മത്സരത്തിൽ കോഹ്‌ലി അർധ സഞ്ച്വറി നേടിയിരുന്നു. 63 പന്തുകൾ നേരിട്ട കോഹ്‌ലി 51 റൺസാണ് കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



