
കോഹ്‍ലി vs റബാഡ, ഗിൽ vs ഭുവനേശ്വർ കുമാർ... കാണാം തീ പറത്തും ഫിനാലെ!
കിരീടം നിലനിർത്താൻ ആർസിബി തിരിച്ചുപിടിക്കാൻ ടൈറ്റൻസ്

അഹമ്മദാബാദ്: രണ്ട് മാസത്തിലേറെ നീണ്ട ഐപിഎൽ പോരാട്ടങ്ങൾക്കൊടുവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടരെ രണ്ടാം കിരീടത്തിനായും ഗുജറാത്ത് ടൈറ്റൻസ് കിരീടം തിരിച്ചു പിടിക്കാനും ഇറങ്ങുമ്പോൾ ഗ്രൗണ്ടിൽ ഹൈ വോൾട്ടേജ് പോരാട്ടം പ്രതീക്ഷിക്കാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ അരങ്ങേറുമ്പോൾ ഗ്രൗണ്ടിൽ ചില ശ്രദ്ധേയ താരങ്ങളുടെ നേർക്കുനേർ പോരാട്ടത്തിനും ആരാധകർ സാക്ഷ്യം വഹിക്കും. ഇരു ടീമുകളും ബാറ്റിങിലും ബൗളിങിലും സന്തുലിതമായി നിൽക്കുന്ന സംഘമാണ്.
മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ചില താരങ്ങളുടെ സാന്നിധ്യമാണ് ഇരു ഭാഗത്തേയും അപകടകാരികളാക്കുന്നത്. ഈ താരങ്ങളുടെ നേർക്കുനേർ മുട്ടൽ ഗ്രൗണ്ടിൽ തീ പടർത്തും.
* വിരാട് കോഹ്‌ലി vs കാഗിസോ റബാഡ, ജേസൺ ഹോൾഡർ
ആർസിബിയുടെ നട്ടെല്ലായ വിരാട് കോഹ്‌ലി ഈ ഫൈനലിലും ടീമിന്റെ നിർണായക ശക്തിയാണ്. എന്നാൽ ഗുജറാത്തിന്റെ പേസ് സഖ്യമായ റബാഡയും ഹോൾഡറും കോഹ്‌ലിക്ക് വലിയ വെല്ലുവിളിയാണ്. ഹോൾഡർ 4 തവണയും, റബാഡ 5 തവണയും കോഹ്‌ലിയെ മുൻപ് പുറത്താക്കിയിട്ടുണ്ട്. ഈ തടസങ്ങളെ മറികടക്കാൻ കോഹ്‌ലിക്ക് സാധിക്കുമോ എന്നത് ആരാധകർ ഉറ്റുനോക്കുന്നു.
* ശുഭ്‌മൻ ഗിൽ, സായ് സുദർശൻ vs ഭുവനേശ്വർ കുമാർ
ഗുജറാത്തിന്റെ ഓപ്പണർമാരായ ശുഭ്‌മൻ ഗില്ലും സായ് സുദർശനും മികച്ച ഫോമിലാണ്. ക്വാളിഫയർ 2ൽ രാജസ്ഥാൻ റോയൽസിനെതിരെ 215 റൺസ് പിന്തുടരുമ്പോൾ ഇരുവരും ചേർന്ന് 77 പന്തിൽ 167 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. സീസണിൽ 11 തവണയാണ് സഖ്യം 100, പ്ലസ് സ്കോർ ഓപ്പണിങിൽ പടുത്തുയർത്തിയത്.
എന്നാൽ ആർസിബിയുടെ മുൻനിര ബൗളർ ഭുവനേശ്വർ കുമാറിനെ ഇവർ എങ്ങനെ നേരിടും എന്നത് പ്രധാനമാണ്. ഭുവനേശ്വർ ഗില്ലിനെ 6 തവണയും സായ് സുദർശനെ 7 തവണയും മുൻപ് പുറത്താക്കിയിട്ടുള്ള പേസറാണ്. വെറ്ററൻ പേസർ മിന്നും ഫോമിലാണ് പന്തെറിയുന്നത്.
* ദേവ്ദത്ത് പടിക്കൽ vs റാഷിദ് ഖാൻ
ഈ സീസണിൽ 19 വിക്കറ്റുകൾ വീഴ്ത്തി മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ ഗുജറാത്ത് ലെഗ് സ്പിന്നറായ റാഷിദ് ഖാന് സാധിച്ചിരുന്നു. ആർസിബിയുടെ ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാൻ മുൻപ് 5 തവണ പുറത്താക്കിയിട്ടുണ്ട്. ഈ വെല്ലുവിളി അതിജീവിച്ച് ടീമിനായി മികച്ച സംഭാവന നൽകാനായിരിക്കും പടിക്കലിന്റെ ശ്രമം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Virat Kohli vs Kagiso Rabada: IPL 2026 has reached its grand conclusion
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




