
'ഡിയര്‍ വൈഭവ്, വെല്‍ഡണ്‍'; വിസ്മയ ബാറ്റിങ് കണ്ട്, 15കാരന്റെ തൊപ്പിയില്‍ കോഹ്ലി കുറിച്ചു
ആര്‍സിബിക്കെതിരെ 26 പന്തില്‍ 78 റണ്‍സ് അടിച്ചുകൂട്ടി വൈഭവ് സൂര്യവംശി

ഗുവാഹത്തി: 15കാരന് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് സൂപ്പര്‍ താരം വിരാട് കോഹ്ലി. ഒരു യുവ ക്രിക്കറ്റ് താരത്തെ സംബന്ധിച്ചെടുത്തോളം കോഹ്ലിയുടെ പ്രശംസാ വാക്കുകള്‍ വലിയ അംഗീകാരമാണ്. ഐപിഎല്ലിലെ മറ്റൊരു തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് വൈഭവ് സൂര്യവംശിക്കും അത്തരമൊരു നിമിഷം ലഭിച്ചത്.
ഐപിഎല്ലില്‍ മിന്നും ഫോമില്‍ തന്റെ നിര്‍ഭയ ബാറ്റിങ് തുടരുകയാണ് വൈഭവ്. രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ കഴിഞ്ഞ ദിവസം സുപ്രീം പേസര്‍ ജസ്പ്രിത് ബുംറയുടെ ആദ്യ പന്ത് തന്നെ സിക്സര്‍ തൂക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. പിന്നാലെ ഓസ്ട്രേലിയന്‍ സൂപ്പര്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡിനേയും വൈഭവ് കൂളായി സിക്സര്‍ അടിക്കുന്നതിനും ക്രിക്കറ്റ് ലോകം കണ്ടു. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു- രാജസ്ഥാന് റോയല്‍സ് പോരാട്ടത്തിലാണ് താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഇതിനു പിന്നാലെയാണ് കോഹ്ലി കൗമാര താരത്തെ അഭിനന്ദിച്ചത്.
മത്സരശേഷം കോഹ്ലി ആ വൈഭവിന്റെ തൊപ്പിയില്‍ ഒപ്പിടുകയും 'പ്രിയപ്പെട്ട വൈഭവ്, നന്നായിരിക്കുന്നു' എന്ന ലളിതവും അതേസമയം തന്നെ വൈഭവിനെ സംബന്ധിച്ച് എക്കാലവും പ്രചോദനവുമായ വാചകങ്ങള്‍ കുറിച്ചു.
ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ വെറും 26 പന്തില്‍ 78 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 7 സിക്സും 8 ഫോറും താരത്തിന്റെ ബാറ്റില്‍ നിന്നു തലങ്ങും വിലങ്ങും പറന്നു. താരത്തിന്റെ അതിവേഗ ബാറ്റിങിന്റെ മികവില്‍ രാജസ്ഥാന് ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയ ലക്ഷ്യം 18 ഓവറില്‍ മറികടക്കുകയും ചെയ്തു.
ഈ ഇന്നിങ്സോടെ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയ വൈഭവ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. കളിച്ച നാല് മത്സരങ്ങളിലും ജയിച്ച് രാജസ്ഥാന് റോയല്‍സ് തോല്‍വി അറിയാതെ മുന്നേറുമ്പോള്‍, നിലവിലെ ചാംപ്യന്മാരുടെ സീസണിലെ ആദ്യ തോല്‍വിയാണിത്.
News Now
'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

Summary
Virat Kohli signed the Vaibhav Sooryavanshi’s cap and left a simple but special message: 'Dear Vaibhav, well done'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




