ഇങ്ങനെയൊക്കെ അടിക്കാമോ? ഷഹീന് അഫ്രീദിയുടെ പന്തില്‍ 'വാര്‍ണര്‍ സ്റ്റൈല്‍' സിക്സര്‍, വീഡിയോ
പാക് പേസര്‍ ഷഹീന് അഫ്രീദിക്കെതിരെ വാര്‍ണര്‍ നേടിയ സിക്സിന് കൈയ്യടിക്കുകയാണ് ആരാധകര്‍

ടെസ്റ്റ് കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ പെര്‍ത്തില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരം രണ്ടാം മത്സരത്തിലും സമ്മര്‍ദ്ദമില്ലാതെ തന്നെയാണ് കളിക്കുന്നത്.
ഇന്നിങ്സിനിടെ പാക് പേസര്‍ ഷഹീന് അഫ്രീദിക്കെതിരെ വാര്‍ണര്‍ നേടിയ സിക്സിന് കൈയ്യടിക്കുകയാണ് ആരാധകര്‍. ഇന്നിങ്സന്റെ 22ാം ഓവറിലാണ് അവിശ്വസനീയം എന്ന തോന്നിപ്പിക്കുന്ന സിക്സര്‍ വാര്‍ണറുടെ ബാറ്റില്‍നിന്ന് പിറന്നത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്താണ് ഫൈന്‍ ലെഗിലൂടെ വാര്‍ണര്‍ സിക്സര്‍ പറത്തിയത്.
Tired of the conventional, David Warner's 12th boundary of the first session was nothing short of inventive! #AUSvPAK @nrmainsurance #PlayOfTheDay pic.twitter.com/8ih9vnjhUj
â cricket.com.au (@cricketcomau) December 14, 2023
പാകിസ്ഥാനെതിരെ കളിക്കുന്നത് തന്റെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയ്ക്ക് തൊട്ടുമുമ്പ് വാര്‍ണര്‍ക്കെതിരെ മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്സണ് രംഗത്തെത്തിയിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ റെഡ് ബോള്‍ കരിയര്‍ അവസാനിക്കാന്‍ കാത്തിരിക്കുന്ന വാര്‍ണറെ ഹീറോയുടെ പരിവേഷം നല്കി യാത്രയാക്കേണ്ടതില്ലെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിവാദത്തിലെ വില്ലന്മാരില് ഒരാളാണ് വാര്‍ണര്‍ എന്നും മുന്‍ സഹതാരം മിച്ചല്‍ ജോണ്സണ് തുറന്നടിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്



