
News Now
സെഞ്ചൂറിയന്: ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില് സെഞ്ചൂറിയനില് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ശാര്ദുല് താക്കൂറിന് കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല് ശാര്ദുലിന്റെ വിക്കറ്റ് വീണത് നോബോളിലായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.
റബാഡയുടെ ഡെലിവറിയില് സ്ലിപ്പില് ക്യാച്ച് നല്കിയാണ് ശാര്ദുല് മടങ്ങിയത്. 26 പന്തില് നിന്ന് 10 റണ്സ് ആണ് ശാര്ദുല് നേടിയത് ഈ 10 റണ്സ് വന്നത് ഒരു ഫോറും സിക്സും വഴി. രാഹുലിനൊപ്പം നിന്ന് ശാര്ദുല് കൂട്ടുകെട്ടുയര്ത്തും എന്ന് ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് വിക്കറ്റ് വീണത്.
റബാഡയുടേത് നോബോള് എന്ന് ആരാധകര്
എന്നാല് റബാഡയുടേത് നോബോള് ആയിരുന്നു എന്ന് പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില് ഇപ്പോള് പ്രചരിക്കുന്നത്. നോബോള് വിളിക്കാതിരുന്ന ഓണ് ഫീല്ഡ് അമ്പയറേയും നോബോള് ആണോ എന്ന പരിശോധിക്കാതിരുന്ന തേര്ഡ് അമ്പയറേയും വിമര്ശിക്കുകയാണ് ആരാധകര്.
Great umpiring. The Shardul Thakur wicket. #INDvsSA #INDvSA #TeamIndia @BCCI pic.twitter.com/GVuBHTXwG2
â Mayuresh Chavan (@MayurChavan8491) December 29, 2021
ഓള്റൗണ്ടറായാണ് ശാര്ദുല് താക്കൂറിനെ ഇന്ത്യ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റില് ഇറക്കിയത്. 2021ല് ശാര്ദുല് 200 ടെസ്റ്റ് റണ്സ് കണ്ടെത്തിയിരുന്നു. 33.3 ആണ് ബാറ്റിങ് ശരാശരി. മൂന്ന് അര്ധ ശതകവും ഈ വര്ഷം താക്കൂര് നേടി.
Where is 3rd umpire sleeping ? Thakur outs on no ball . #INDvsSA
â Soni Raj Singh #FarmersLivesMatter (@SRKkiSoni) December 29, 2021
#SAvIND Looks like no balls are no longer being called in the 2nd innings. Rabada has constantly overstepped as seen in replays but not being called. Neither by the on field umpire nor by the 3rd Umpire. Hopefully there was no change in the laws of the game overnight.
â KK (@krishnakumarh5) December 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






