News Now
ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്
മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില് തിരിച്ചറിയില്ല; 'ജയില് മേക്കോവറില്' സുഹൈല്

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

ഡര്ഹാം: പരിക്കിനെ തുടര്ന്ന് വാഷിങ്ടണ് സുന്ദറിന് ഇംഗ്ലണ്ടിന് എതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നഷ്ടം. ഇത് രണ്ടാം വട്ടമാണ് ഇംഗ്ലണ്ടില് പര്യടനത്തിന് എത്തിയതിന് ശേഷം വാഷിങ്ടണ് സുന്ദറിന് കളിക്കാനാവാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്.
ആവേശ് ഖാനും ശുഭ്മാന് ഗില്ലിനും ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നഷ്ടമാവുന്ന മൂന്നാമത്തെ താരമാണ് വാഷിങ്ടണ് സുന്ദര്. സന്നാഹ മത്സരത്തിന്റെ രണ്ടാം ദിനം മുഹമ്മദ് സിറാജിന്റെ ഡെലിവറിയില് സുന്ദറിന്റെ കൈവിരലിന് പരിക്കേറ്റതായാണ് റിപ്പോര്ട്ട്.
പൂര്ണമായും ഫിറ്റ്നസ് വീണ്ടെടുത്തില്ല എന്നതിനാലാണ് വിരാട് കോഹ് ലിയും അജിങ്ക്യാ രഹാനേയും കൗണ്ടി സെലക്ട് 11ന് എതിരായ സന്നാഹ മത്സരം കളിക്കാതിരുന്നത്. എന്നാല് കോഹ് ലി നെറ്റ്സില് ബാറ്റിങ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.
സന്നാഹ മത്സരത്തില് രോഹിത് ശര്മയാണ് ഇന്ത്യയെ നയിച്ചത്. ഓഗസ്റ്റ് നാലിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനല് മുതല് ഇംഗ്ലണ്ടിലാണ് ഇന്ത്യന് സംഘം. ശുഭ്മാന് ഗില്ലിന് പരിക്കേറ്റിട്ടും ഇംഗ്ലണ്ടിലേക്ക് ബിസിസിഐ പകരം താരത്തെ അയച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


