ക്രിക്കറ്റ് താരമാവാന്‍ കുടുംബത്തില്‍ നിന്ന് ഒരു പിന്തുണയും നസീമിന് ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് താരത്തിന്റെ പിതാവ്

അഫ്ഗാനിസ്ഥാനെതിരായ ജയം സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന നസീം ഷാ/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:06 am IST

News Now

ദുബായ്: ഏഷ്യാ കപ്പിലെ പ്രകടനത്തിന്റെ പേരില്‍ കയ്യടി നേടുകയാണ് പാക് പേസര്‍ നസീം ഷാ. എല്ലാ കോണില്‍ നിന്നും അഭിനന്ദനം വരുന്നതിന് ഇടയില്‍ ക്രിക്കറ്റ് താരമാവാന്‍ കുടുംബത്തില്‍ നിന്ന് ഒരു പിന്തുണയും നസീമിന് ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് താരത്തിന്റെ പിതാവ്. 

ക്രിക്കറ്റ് കളിക്കുന്നതിന്റെ പേരില്‍ നസീമിനെ ഞാന്‍ ഒരുപാട് അടിച്ചിട്ടുണ്ട്. പഠനത്തില്‍ ശ്രദ്ധ കൊടുക്കാനാണ് ഞാന്‍ നസീമിനോട് പറഞ്ഞിരുന്നത്. ഞങ്ങളാരും നസീമിനെ പിന്തുണച്ചില്ല. അവന്റെ സഹോദരനാണ് രഹസ്യമായി നസീമിന് പണം നല്‍കിയിരുന്നത്, നസീം ഷായുടെ പിതാവ് അബ്ബാസ് പറയുന്നു. 

അമ്മ മരിക്കുന്നതിന് മുന്‍പ് വരെ താന്‍ എന്നെങ്കിലും പാകിസ്ഥാന് വേണ്ടി കളിക്കും എന്ന് നസീം പറയുമായിരുന്നു. ഇത് കേട്ട് ഞങ്ങള്‍ ചിരിക്കും. ദിറില്‍ നിന്നൊരു താരം എങ്ങനെ പാകിസ്ഥാന്‍ ടീമിനൊപ്പം ചേരും...അമ്മയെ കുറിച്ചോര്‍ത്ത് നസീം ഒരുപാട് കരയും. അമ്മ ഉണ്ടായിരുന്നെങ്കില്‍ പാക് ജഴ്‌സിയില്‍ തന്നെ കാണുമ്പോള്‍ ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും നസീം പറയും, നസീം ഷായുടെ പിതാവ് പറയുന്നു. 

2019ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നസീം ഷായുടെ അമ്മ മരിച്ചത്. പാകിസ്ഥാന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ആയിരിക്കുമ്പോഴാണ് നസീം അമ്മയുടെ വിയോഗ വാര്‍ത്ത അറിയുന്നത്. എങ്കിലും നാട്ടിലേക്ക് മടങ്ങാതെ നസീം ടീമിനൊപ്പം തുടര്‍ന്നു. ഏതാനും ദിവസത്തിന് ശേഷം ടെസ്റ്റില്‍ നസീം ഷാ അരങ്ങേറ്റവും കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates