'അവിടെ അങ്ങനെയൊരാള്‍ അനിവാര്യമാണ്‌'; ഓസിസ് പര്യടനത്തില്‍ ഷമി തിരിച്ചെത്തുമെന്ന് ജയ്ഷാ

ഇരുടീമുകളും അവസാനമായി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഓസിസിനായിരുന്നു

Jay Shah Confirms India Will Pick Mohammed Shami For AUS Series
മുഹമ്മദ് ഷമിഎക്‌സ്‌
Edited by :Sujith
Last Updated :19 ഓഗസ്റ്റ് 2024, 10:25 am IST

മുംബൈ: പരിക്കിനെ തുടര്‍ന്ന് പതിനൊന്ന് മാസത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തിയേക്കും. ഓസിസ് പര്യടനത്തില്‍ ഷമിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ഇരുടീമുകളും അവസാനമായി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഓസിസിനായിരുന്നു. അന്ന് 209 റണ്‍സിനായിരുന്നു ഓസിസിന്റെ വിജയം. ഈ പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. ഓസിസിനെതിരെ വിജയം നേടാന്‍ ഇന്ത്യക്ക് മികച്ച ടീം തന്നെ വേണ്ടതുണ്ട്.

ഓസിസ് പിച്ചില്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഷമിയുടെ സേവനവും ഇന്ത്യന്‍ ടീമിന് അത്യാവശ്യമാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തുമെന്ന് ചീഫ് സെലക്ടര്‍ അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. അതിനുള്ള സാധ്യത വിരളമാണ്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഷമി കളിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഓസിസ് പര്യടനത്തിനായി ഷമി കളിക്കുമെന്ന പ്രതീക്ഷ ജയ് ഷാ പങ്കുവച്ചു. 'ഓസിസ് പര്യടത്തിനുള്ള ഇന്ത്യന്‍ ടീം ഇതിനകം തയ്യാറാണ്. ജസ്പ്രീത് ബുമ്ര വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തും. മുഹമ്മദ് ഷമി ഫിറ്റാകുമെന്നാണ് കരുതുന്നത്. പരിചയസമ്പന്നമായ ടീമാണ് നിലവില്‍ ഉള്ളത്. രോഹിത്, കോഹ്ലി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഫിറ്റാണ്,' ജയ്ഷാ പറഞ്ഞു.

'ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഷമി ഉണ്ടാകും, കാരണം അയാളുടെ പരിചയസമ്പന്നത് ടീമിന് ആവശ്യമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now