സഞ്ജു ടീമില്‍; നാലാം ടി20യില്‍ ടോസ് വിന്‍ഡീസിന്; ഇന്ത്യക്ക് ബാറ്റിങ്; കളി വൈകുന്നു

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:05 am IST
Edited by :migrator

ലൗഡര്‍ഹില്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടി വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി തുടങ്ങാന്‍ വൈകുകയാണ്. 

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചു. രവി ബിഷ്‌ണോയ്, അക്ഷര്‍ പട്ടേല്‍ എന്നിവരും പ്ലെയിങ് ഇലവനില്‍ എത്തി. ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ ഒഴിവാക്കി. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. 

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now