അഫ്ഗാനെതിരായ മത്സരത്തില്‍ അസ്മതുല്ല ഒമര്‍സായി എറിഞ്ഞ നാലാമത്തെ ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് 36 റണ്‍സ് നേടിയത്

West Indies equals record for most runs in one over in T20 World Cup
ടി20 ലോകകപ്പില്‍ അഫ്ഗാനെതിരെ നിക്കോളാസ് പൂരാന്റെ ബാറ്റിങ്Source by : ഫെയ്‌സ്ബുക്ക്
Last Updated :18 June 2024, 11:24 am IST

News Now

സെന്റ് ലുസിയ: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തല്ലിയൊതുക്കിയ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് റെക്കോര്‍ഡ് നേട്ടം. ലോകകപ്പില്‍ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പം വിന്‍ഡീസ് എത്തി.

അഫ്ഗാനെതിരായ മത്സരത്തില്‍ അസ്മതുല്ല ഒമര്‍സായി എറിഞ്ഞ നാലാമത്തെ ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് 36 റണ്‍സ് നേടിയത്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ആറ് സിക്സറുകള്‍ പറത്തി യുവരാജ് സിങ് നേടിയ ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമാണ് വിന്‍ഡീസ് എത്തിയത്. എന്നാല്‍ യുവരാജ് എല്ലാ പന്തുകളും സിക്‌സ് അടിച്ചാണ് റെക്കോര്‍ഡ് ഇട്ടതെങ്കില്‍ വിന്‍ഡീസ് ബാറ്റര്‍ നിക്കോളസ് പൂരാന് എല്ലാ പന്തുകളും സിക്‌സ് അടിക്കാന്‍ കഴിഞ്ഞില്ല. വൈഡ്, നോ ബൗള്‍, ബൈ എന്നിവയും ചേര്‍ത്താണ് വിന്‍ഡീസിന് 36 റണ്‍സ് നേടാനായത്. ഒമര്‍സായുടെ ഓവറിലെ റണ്‍സ് - 6, 5NB, 5WD, 0, 4LB, 4, 6, 6.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒമര്‍സായിയുടെ ഓവറില്‍ നിക്കോളാസ് പൂരാന്‍ മൂന്ന് സിക്‌സുകളും രണ്ട് ബൗണ്ടറിയും അടിച്ചു. മത്സരത്തില്‍ പൂരാന്‍ മികച്ച ഇന്നിങ്‌സാണ് കാഴചവെച്ചത്. 53 പന്തില്‍ 98 റണ്‍സടിച്ച നിക്കോളാസ് പൂരാന്‍ തന്നെയാണ് കളിയിലെ താരം. 208 റണ്‍സ് സ്‌കോര്‍ ചെയതതോടെ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഇന്നിങ്‌സ് സ്‌കോറും വിന്‍ഡീസിന്റെ പേരിലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates