
അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

ഗുവാഹത്തി: വിന്‍ഡിസിനെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 405 റണ്‍സ് 43.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 39 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ അനായാസ ജയം നേടിയത്. ഇതോടെ 3 മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 ന് നേടി.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ടസെഞ്ച്വറി നേട്ടമാണ് ഇന്ത്യയ്ക്ക് ജയം അനായാസമാക്കിയത്. 133 പന്തില്‍ 223 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 26 ഫോറും 8 സിക്സുമാണ് ഗില്ലിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. 75 പന്തില്‍ 101 റണ്‍സ് നേടിയ രോഹിത് ശര്‍മയും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. 10 ഫോറും 6 സിക്സുമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. 19 പന്തില്‍ 26 റണ്‍സ്് നേടിയ വിരാട് കോഹ് ലി, 37 പന്തില്‍ 31 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ് എന്നിവരും ഇന്ത്യക്കായി സ്കോര്‍ ചെയ്തു.
നേരത്തെ വെസ്റ്റീന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് അടിച്ചെടുത്തത്. ഓപ്പണര്‍ കീസി കാര്‍ട്ടി (9) യുടെ വിക്കറ്റ് വിന്‍ഡീസിന് നേരത്തെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ മൂന്ന് ബാറ്റര്‍മാരും സെഞ്ച്വുറി കണ്ടെത്തുകയായിരുന്നു. ജോണ്‍ കാംപെല്‍, ഷായ് ഹോപ്, ആമിര്‍ ജങ്കൂ എന്നിവരാണ് വിന്‍ഡീസിനായി സെഞ്ച്വറി നേടിയത്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Gill and Rohit go on a rampage; India clinches the series.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


