
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പര ചെവ്വാഴ്ച മുതൽ

News Now
'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടി20 പോരാട്ടം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ വെസ്റ്റ് ഇൻഡീസ് ടീമിൽ മാറ്റം. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ ജുവല്‍ ആന്‍ഡ്രുവിനു ടി20 പരമ്പര നഷ്ടമാകും. പകരക്കാരനായി അമിര്‍ ജാംഗുവിനെ വിന്‍ഡീസ് ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ച് എടുക്കുന്നതിനിടെയാണ് ആന്‍ഡ്രുവിന്റെ വിരലിന് പരിക്കേറ്റത്.
ആന്‍ഡ്രുവിന്റെ പരിക്ക് മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് വിൻഡീസ് ക്രിക്കറ്റ് അറിയിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 36ാം ഓവറിലെ അവസാന പന്തിലാണ് ആന്‍ഡ്രുവിന് പരിക്കേറ്റത്. വിന്‍ഡീസ് ഇടം കൈയന്‍ സ്പിന്നര്‍ ഗുഡാകേഷ് മോട്ടിയുടെ പന്തില്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍ നമാന്‍ ധിര്‍ കവറിന് മുകളിലൂടെ കളിച്ച ഷോട്ട് കൈയിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. പിന്നാലെ താരത്തിന് ഗ്രൗണ്ട് വിടേണ്ടി വന്നു.
352 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനും ആന്‍ഡ്രുവിന് സാധിച്ചില്ല. അദ്ദേഹത്തിന് പകരം ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ഓപ്പണിങിനെത്തിയത്.
വെസ്റ്റ് ഇന്‍ഡീസിനായി ഏഴ് ടി20 മത്സരങ്ങള്‍ കളിച്ച താരമാണ് അമിര്‍ ജാംഗു. ഈ മത്സരങ്ങളില്‍ നിന്ന് 120.74 സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏകദിന പരമ്പരയില്‍ മികച്ച ഫോമിലാണ് 29 കാരനായ താരം ബാറ്റ് വീശിയത്.
WHAT TO READ NEXT

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!
Summary
West Indies have added wicketkeeper-batter Amir Jangoo to their squad for the upcoming T20I series against India. He has been brought in as cover for Jewel Andrew, who suffered a finger injury
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



