സഞ്ജു ടീമില്‍; രോഹിതും കോഹ്‌ലിയും ഇല്ല; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ആദ്യ മത്സരത്തില്‍ അനായാസവും ആധികാരികവുമായി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:23 am IST

ബ്രിഡ്ജ്ടൗണ്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിന പോരാട്ടം അല്‍പ സമയത്തിനുള്ളില്‍. ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. രോഹിതിനു പകരം ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിതിനും വിരാട് കോഹ് ലിക്കും വിശ്രമം അനുവദിച്ചു. സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു.

ആദ്യ മത്സരത്തില്‍ അനായാസവും ആധികാരികവുമായി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിങിലും ബൗളിങിലും മികവ് പുലര്‍ത്തി ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ആദ്യ മത്സരം അനായാസം വിജയിച്ചത്. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്. നേരത്തെ ടെസ്റ്റ് മത്സരം 1-0ത്തിനു ജയിച്ച ഇന്ത്യ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര നേടുകയാണ് ലക്ഷ്യമിടുന്നത്. വിന്‍ഡീസ് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. 

ഇന്ത്യ ഇലവന്‍: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now