ടോസ് എവിടെ? പരസ്പരം നോക്കി ഇരു ക്യാപ്റ്റന്മാരും; കോയിന്‍ മറന്ന് ശ്രീനാഥ്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ ടോസിന് ഇടയില്‍ രസകരമായ സംഭവം

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:07 am IST

റാഞ്ചി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ ടോസിന് ഇടയില്‍ രസകരമായ സംഭവം. ടോസിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജും നില്‍ക്കെ ടോസ് നല്‍കാന്‍ മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് മറന്നു. 

സഞ്ജയ് മഞ്ജരേക്കര്‍ സംസാരിച്ചതിന് ശേഷം ടോസിനായി ഒരുങ്ങി ഇരു ക്യാപ്റ്റന്മാരും ശ്രീനാഥും നിന്നു. എന്നാല്‍ ഒരു നിമിഷത്തെ ആശയക്കുഴപ്പത്തില്‍ ധവാനും കേശവ് മഹാരാജും പരസ്പരം നോക്കി. പിന്നാലെ ആരുടെ കയ്യിലാണ് കോയിന്‍ എന്ന് ധവാന്‍ ചോദിച്ചു. ധവാന്റെ ചോദ്യം കേട്ടാണ് ശ്രീനാഥ് പോക്കറ്റില്‍ നിന്ന് കോയിന്‍ എടുത്തത്. 

സൗത്ത് ആഫ്രിക്കയ്ക്കാണ് ടോസ് ലഭിച്ചത്. ടോസ് നേടിയ സന്ദര്‍ഷകര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ ഡികോക്കിനെ നഷ്ടമായെങ്കിലും ഹെന്‍ഡ്രിക്‌സിന്റേയും മാര്‍ക്രമത്തിന്റേയും അര്‍ധ ശതകങ്ങള്‍ സൗത്ത് ആഫ്രിക്കയെ തിരികെ കയറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now