
ഏതാ ഈ സുന്ദരി... പഞ്ചാബ് കിങ്സ് താരത്തിന്റെ കാമുകിയോ? ആരാണ് 'കശ്മീര പർദേശി' (വിഡിയോ)
പഞ്ചാബ് കിങ്സിനായി ആർപ്പുവിളിച്ച് ഐപിഎൽ പോരാട്ടങ്ങളിലെത്തുന്ന യുവതിയെ തിരഞ്ഞ് സൈബർ ലോകം

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ചെന്നൈ സൂപ്പർ കിങ്സ്- പഞ്ചാബ് കിങ്സ് പോരാട്ടത്തിനിടെ സ്ക്രീനിൽ ഒരു സുന്ദരിയെ ക്യാമറാമാൻ ഒപ്പിയെടുത്തിരുന്നു. പിന്നാലെ അതാരണെന്നു അറിയാനുള്ള അന്വേഷണത്തിലായിരുന്നു സൈബർ ലോകം. കാണികൾക്കിടയിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴാണ് പഞ്ചാബിനായി ആർപ്പുവിളിക്കുന്ന യുവതി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
നിമിഷങ്ങൾക്കുള്ളിൽ യുവതി സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ആരാണ് യുവതിയെന്ന അന്വേഷണത്തിനൊടുവിൽ സൈബർ ലോകത്ത് ഒരു പേരും പ്രചരിച്ചു. കശ്മീര പർദേശി.
നടി കശ്മീര പർദേശിയാണ് പഞ്ചാബിനു പിന്തുണയുമായി ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയത് എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം പഞ്ചാബ് താരം നേഹൽ വധേരയുടെ കാമുകിയാണ് കശ്മീരയെന്നും ചില ഗോസിപ്പുകൾ പരക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് നേഹൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
സിനിമയിൽ പുതിയ കരിയർ തുടങ്ങാനുള്ള ശ്രമം നടത്തുന്ന താരമാണ് കശ്മീര. 2018ൽ നർത്തനശാല എന്ന തെലുഗു സിനിമയിലൂടെയാണ് അവരുടെ അരങ്ങേറ്റം. പിന്നാലെ സിവപ്പ് മഞ്ഞൾ പച്ചൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. മിഷൻ മംഗൾ എന്ന ചിത്രത്തിലും കശ്മീരയുണ്ട്. 2023ൽ പുറത്തിറങ്ങിയ വെബ് സീരീസായ ദി ഫ്രീലാൻസറിലും കശ്മീര അഭിനയിച്ചു.
ഐപിഎൽ മത്സരങ്ങളിൽ പഞ്ചാബിനെ പിന്തുണച്ച് തുടർച്ചയായി എത്തിയതോടെയാണ് കശ്മീര കൂടുതൽ ശ്രദ്ധ നേടിയത്. പഞ്ചാബ് ജേഴ്സി ധരിച്ച് മിക്ക മത്സരങ്ങളിലും ഗാലറിയിൽ കശ്മീരയെ കണാം. ഇടയ്ക്ക് പഞ്ചാബ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയുടെ അടുത്തും കശ്മീരയെ കാണാം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Actress Kashmira Pardeshi goes viral after being spotted cheering for Punjab Kings in IPL 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




