
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

വെല്ലിംഗ്ടൺ: യൂറോ കപ്പ് ഫൈനലിൽ പരാജയപ്പെട്ട ഇംഗ്ലണ്ടിനെ ട്രോളി ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾ. 2019 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. അന്ന് നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും മത്സരം ടൈ ആയിരുന്നു. പിന്നാലെ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ പരിഗണനവച്ച് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യം മുൻനിർത്തിയായിരുന്നു കിവി താരങ്ങളുടെ പരിഹാസം.
ന്യൂസിലൻഡ് മുൻ താരം സ്കോട് സ്റ്റൈറിസും ഓൾറൗണ്ടർ ജിമ്മി നീഷം എന്നിവരാണ് ട്വിറ്റർ കുറിപ്പിലൂടെ ഇംഗ്ലണ്ടിനെ പരിഹസിച്ചത്. മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കാൻ ഒരു വഴിയുണ്ടായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.
ഏറ്റവും കൂടുതൽ കോർണർ നേടിയത് ഇംഗ്ലണ്ടായിരുന്നു അതുവഴി ഇംഗ്ലണ്ടിനെ ജയിപ്പിക്കാമായിരുന്നുവെന്നാണ് സ്റ്റൈറിസ് പറയുന്നത്. ഏറ്റവും കൂടുതൽ പാസുകൾ നൽകിയവെ വിജയിപ്പിക്കാമായിരുന്നു എന്നാണ് നീഷം പറഞ്ഞത്.
'എനിക്കൊന്നും മനസിലാകുന്നില്ല. ഇംഗ്ലണ്ടിനാണ് കൂടുതൽ കോർണറുകൾ ലഭിച്ചത്. അവരാണ് യൂറോ ചാംപ്യന്മാർ.' സ്റ്റൈറിസ് പരിഹാസത്തോടെ കുറിച്ചിട്ടു.
I don't understand.... England had more corners .... they are the champions! #Stillsalty
â Scott Styris (@scottbstyris) July 11, 2021
'എന്തിനാണ് പെനാൽറ്റി ഷൂട്ടൗട്ട്. ആരാണോ കൂടുതൽ പാസുകൾ നൽകിയത് അവരെ ജയിപ്പിക്കാമായിരുന്നില്ലേ ?' നീഷം പരിഹാസത്തോടെ ചോദിച്ചു.
Why is it a penalty shootout and not just whoever made the most passes wins? #joking
â Jimmy Neesham (@JimmyNeesh) July 11, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



