സ്‌ക്വാഡില്‍ ഇല്ലാത്ത ദീപക് ചഹര്‍ പ്ലേയിങ് ഇലവനിലേക്ക്? പാക് പോരിന് മുന്‍പ്‌ നെറ്റ്‌സില്‍ പന്തെറിഞ്ഞ് താരം 

ഇന്ത്യന്‍ ടീമിലുള്ള 3 സീമര്‍മാരില്‍ ഒരാള്‍ പരിക്കേറ്റ് പുറത്തായാല്‍ ആണ് ദീപക്കിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാവുക

നെറ്റ്‌സില്‍ പരിശീലനം നടത്തി ദീപക് ചഹര്‍/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 9:06 am IST

ദുബായ്: പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് ദീപക് ചഹറിന് നഷ്ടമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം തുടരുന്ന ദീപക് ചഹര്‍ നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോ പുറത്ത് വന്നതോടെ ചോദ്യവുമായി എത്തുകയാണ് ആരാധകര്‍. 

ആവേശ് ഖാന് പാകിസ്ഥാനെതിരായ മത്സരം കളിക്കാനുള്ള സാധ്യത കുറവാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. ആവേശ് ഖാന് പനി പിടിപെട്ടതിനെ തുടര്‍ന്നാണ് ഇത്. പരിക്കിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജയ്ക്കും ഏഷ്യാ കപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാവും.  ഇതിന് പിന്നാലെയാണ് നെറ്റ്‌സില്‍ ദീപക് ചഹര്‍ പന്തെറിയുന്ന വീഡിയോ പുറത്തുവന്നത്. 

ഏഷ്യാ കപ്പ് സംഘത്തില്‍ മൂന്ന് സീമര്‍മാരെ മാത്രമാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നത്. ആവേശ് ഖാന് മത്സരം നഷ്ടമാവും എന്ന നില വന്നതോടെയാണ് പ്ലേയിങ് ഇലവന്‍ സെലക്ഷന്‍ ഇന്ത്യക്ക് തലവേദനയായത്. എന്നാല്‍ ടീമിനൊപ്പമുള്ള ദീപക് ചഹറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കുമോ എന്നത് വ്യക്തമല്ല. ഇന്ത്യന്‍ ടീമിലുള്ള 3 സീമര്‍മാരില്‍ ഒരാള്‍ പരിക്കേറ്റ് പുറത്തായാല്‍ ആണ് ദീപക്കിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനാവുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now