
ടെസ്റ്റില്‍ നിന്ന് വിരമിക്കുമോ? ഇനിയും ഏറെ ദൂരം മുന്‍പിലെന്ന് രവീന്ദ്ര ജഡേജ
ഈ സമയം ഇപ്പോള്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വന്ന ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രവീന്ദ്ര ജഡേജ വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സമയം ഇപ്പോള്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് വന്ന ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഒരുപാട് ദൂരം ഇനിയും പോകാനുണ്ട് എന്നാണ് ടെസ്റ്റ് ജേഴ്‌സിയിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് രവീന്ദ്ര ജഡേജ ട്വിറ്ററില്‍ കുറിച്ചത്. റെഡ് ബോളില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് താരം എന്നാണ് വിലയിരുത്തപ്പെടുന്നത്.
Long way to go pic.twitter.com/tE9EdFI7oh
â Ravindrasinh jadeja (@imjadeja) December 15, 2021
വ്യാജ സുഹൃത്തുക്കള്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കും. യഥാര്‍ഥ സുഹൃത്തുക്കള്‍ നമ്മളില്‍ വിശ്വസിക്കും എന്നെഴുതിയ ഫോട്ടോയും രവീന്ദ്ര ജഡേജ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ കോഹ് ലിയുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്നും തിരയുകയാണ് ആരാധകര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






