
സെമി കളിക്കുന്നതില്‍നിന്നു സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തില്‍ നടപടിക്ക് സാധ്യത

മുംബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സൂപ്പര്‍ ഇന്നിങ്സിന് പിന്നാലെ സഞ്ജുവിന് ഐസിസിയുടെ കുരുക്ക്. മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെ സഞ്ജുവിന്റെ വിജയാഘോഷം അതിരുവിട്ടതാണ് തിരിച്ചടിയായത്. സഞ്ജു ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍.
വിജയ റണ്‍ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെല്‍മറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെല്‍മറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര് കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുകയാണ്.
WHAT TO READ NEXT

ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴയെടുത്താല്‍ ആര് ഫൈനലില്‍ എത്തും?
ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെല്‍മറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവല്‍ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്കോട്ലന്ഡ് താരം ജോര്‍ജ്ജ് മുന്‍സി സമാനമായ രീതിയില്‍ ഹെല്‍മറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. സാധാരണഗതിയില്‍ ലെവല്‍ 1 കുറ്റങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റോ ആകും പരമാവധി ശിക്ഷ ലഭിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Will sanju samson face a ICC ban? Possible action for throwing helmet and celebrating victory
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


