
News Now
ലോക രണ്ടാം നമ്പർ താരം സിമോണ ഹാലെപ്പിന് കോവിഡ്. തനിക്ക് കോവിഡ് പോസിറ്റീവ് ആയതായും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ലോക മുൻ ഒന്നാം നമ്പർ താരം പറഞ്ഞു.
റൊമാനിയയിലെ വസതിയിലാണ് സിമോണ ഇപ്പോഴുള്ളത്. കോവിഡ് ഭീതിയെ തുടർന്ന് യുഎസ് ഓപ്പണിൽ മത്സരിക്കാതെ സിമോണ പിന്മാറിയിരുന്നു. 2018ൽ ഫ്രഞ്ച് ഓപ്പണും, 2019ൽ വിംബിൾഡണും ജയിച്ചു കയറിയ താരമാണ് സിമോണ.
ഫ്രഞ്ച് ഓപ്പണിനായി റൊലാൻഡ് ഗാരോസിലേക്ക് എത്തിയിരുന്നു എങ്കിലും നാലാം റൗണ്ടിൽ റൊമേനിയൻ താരത്തിന് പുറത്തേക്കുള്ള വഴി തുറന്നു. നവൽബർ 9ന് എടികെ ടൂർണമെന്റ് ആരംഭിക്കുമെങ്കിലും ഫ്രഞ്ച് ഓപ്പണോടെ 2020ലെ തന്റെ പോരാട്ടങ്ങൾ അവസാനിച്ചതായി ഹലപ്പെ വ്യക്തമാക്കിയിരുന്നു.
Hi everyone, I wanted to let you know that I tested positive for COVID-19. I am self-isolating at home and am recovering well from mild symptoms. I feel good... we will get through this together
â Simona Halep (@Simona_Halep) October 31, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





