വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനാണ് അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായത്

അഞ്ജു ബോബി ജോര്‍ജ്‌
Last Updated :22 January 2024, 7:49 pm IST

News Now

മൊണാക്കോ: ഇന്ത്യന്‍ മുന്‍ അത്‌ലറ്റിക്‌സ് താരവും പരിശീലകയുമായ അഞ്ജു ബേബി ജോര്‍ജിന് ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരം. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനാണ് അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായത്. 

കായിക രംഗത്ത് നിന്ന് വിരമിച്ചതിന് ശേഷവും ഈ മേഖലയില്‍ നല്‍കുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അഞ്ജുവിനെ അര്‍ഹയാക്കിയത്. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെങ്കലം നേടിയ അഞ്ജു വിരമിച്ചതിന് ശേഷം ബംഗളൂരൂ കേന്ദ്രമായി അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ചു. 

2016 മുതല്‍ തന്റെ അക്കാദമിയിലൂടെ പെണ്‍കുട്ടികള്‍ക്ക് അഞ്ജു പരിശീലനം നല്‍കുന്നു. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്. വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരം നോര്‍വേയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമാണ്. വനിതാ താരം ജമൈക്കയുടെ എലൈന്‍ തോംപ്‌സണ്‍.