വെറും 60 പന്തില്‍ 113 റണ്‍സ്! 10 വിക്കറ്റ് ജയം ആഘോഷിച്ച് ഇംഗ്ലണ്ട്

വനിതാ ടി20 ലോകകപ്പിന്റെ സെമിക്കരികെ ഇംഗ്ലണ്ട്

England thrash Scotland
ഇംഗ്ലീഷ് ഓപ്പണര്‍മാര്‍Source by : എക്സ്
Last Updated :13 October 2024, 6:08 pm IST

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ അയല്‍ക്കാരായ സ്‌കോട്ലന്‍ഡിനെ വീഴ്ത്തി സെമി ഏതാണ്ടുറപ്പിച്ച് ഇംഗ്ലണ്ട്. പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലീഷ് വനിതകള്‍ പിടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. ഇംഗ്ലണ്ട് വെറും 60 പന്തില്‍ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 113 റണ്‍സെടുത്തു ലക്ഷ്യം കണ്ടു.

ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ മൈയ ബൗഷിര്‍, ഡനി വ്യാറ്റ് എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. ബൗഷിര്‍ 34 പന്തില്‍ 12 ഫോറുകള്‍ സഹിതം 62 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വ്യാറ്റ് 26 പന്തില്‍ 7 ഫോറുകള്‍ സഹിതം 51 റണ്‍സും കണ്ടെത്തി.

നേരത്തെ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാറ ബ്രെയ്സാണ് സ്‌കോട്ടിഷ് നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍ സാറ ബ്രെയ്സ് 27 റണ്‍സും കണ്ടെത്തി.

സസ്‌കിയ ഹോര്‍ലി (13), അയ്ല്‍സ ലിസ്റ്റര്‍ (11), മെഗാന്‍ മക്ക് കോള്‍ (പുറത്താകാതെ 10 റണ്‍സ്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റാരും തിളങ്ങിയില്ല.

ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോണ്‍ ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍, ലോറന്‍ ബെല്‍, ചാര്‍ലി ഡീന്‍, ഡനിയേല ഗിബ്സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now