'പെനാല്‍റ്റി അനുവദിക്കില്ല, 100 യൂറോയ്ക്ക് മെസിയുമായി ബെറ്റ് വെച്ചു'; ഷെസ്‌നിയുടെ വെളിപ്പെടുത്തല്‍ 

റഫറി പെനാല്‍റ്റി അനുവദിക്കില്ല എന്ന് പറഞ്ഞ് മെസിയുമായി താന്‍ 100 യൂറോയ്ക്ക് ബെറ്റ് വെച്ചതായി പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി

messi_poland
Edited by :migrator
Last Updated :20 ജനുവരി 2024, 9:09 am IST

ദോഹ: റഫറി പെനാല്‍റ്റി അനുവദിക്കില്ല എന്ന് പറഞ്ഞ് മെസിയുമായി താന്‍ 100 യൂറോയ്ക്ക് ബെറ്റ് വെച്ചതായി പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി. എന്നാല്‍ റഫറി പെനാല്‍റ്റി അനുവദിച്ചതോടെ മെസിയുമായുള്ള ബെറ്റ് താന്‍ തോറ്റതായും മത്സരത്തിന് ശേഷം ഷെസ്‌നി പറഞ്ഞു. 

പെനാല്‍റ്റിക്ക് മുന്‍പ് ഞങ്ങള്‍ സംസാരിച്ചു. റഫറി പെനാല്‍റ്റി അനുവദിക്കില്ല, 100 യൂറോയ്ക്ക് ബെറ്റ് എന്ന് ഞാന്‍ മെസിയോട് പറഞ്ഞു. ലോകകപ്പില്‍ ഇത് അനുവദനീയമാണോ എന്ന് എനിക്ക് അറിയില്ല. ഇതിന്റെ പേരില്‍ എന്നെ വിലക്കിയേക്കാം. എന്നാല്‍ ഞാനിപ്പോള്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാന്‍ മെസിക്ക് പണം കൊടുക്കാനും പോകുന്നില്ല. 100 യൂറോ മെസിക്ക് ഒരു വിഷയമായിരിക്കില്ല. വേണ്ടതത്രയും മെസിയുടെ കയ്യിലുണ്ട്, മത്സര ശേഷം ഷെസ്‌നി പറഞ്ഞു. 

ഒരു കളിക്കാരന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ്

ഖത്തര്‍ ലോകകപ്പിലെ ഷെസ്‌നിയുടെ രണ്ടാമത്തെ പെനാല്‍റ്റി സേവാണ് വന്നത്. നേരത്തെ സൗദിക്കെതിരെ പോളണ്ട് 2-0ന് ജയിച്ച കളിയിലും ഷെസ്‌നി പെനാല്‍റ്റി സേവ് ചെയ്തിരുന്നു. ''ഈ ടൂര്‍ണമെന്റില്‍ രണ്ട് വട്ടം എനിക്കതിനായി. ഒരു കളിക്കാരന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ് അത്. ലോകകപ്പ് ആണ് ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നത്. ഇത് സ്‌പെഷ്യലാണ് എന്നും ഷെസ്‌നി പറഞ്ഞു''. 

മെസിയുടെ പെനാല്‍റ്റി ഷെസ്‌നി സേവ് ചെയ്‌തെങ്കിലും അലക്‌സിസും അല്‍വാരസും അര്‍ജന്റീനക്കായി വല കുലുക്കി. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ ഡിസംബര്‍ നാലിനാണ് ഓസ്‌ട്രേലിയയുടെ മത്സരം.  ഡിസംബര്‍ നാലിന് ഫ്രാന്‍സിന് എതിരെയാണ് പോളണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now