'സ്റ്റേഡിയത്തില്‍ ഇനി ഉണ്ടാവില്ല'; ഹൈദരാബാദ് വിടുന്നതിന്റെ സൂചന നല്‍കി ഡേവിഡ് വാര്‍ണര്‍ 

നിര്‍ഭാഗ്യവശാല്‍ ഇനി ഉണ്ടാവില്ല. എന്നാല്‍ പിന്തുണ നല്‍കുന്നത് തുടരുക എന്നാണ് ആരാധകന് വാര്‍ണര്‍ നല്‍കിയ മറുപടി

ഡേവിഡ‍് വാർണർ/ ട്വിറ്റർ
Last Updated :20 January 2024, 8:49 am IST
Edited by :migrator

ദുബായ്: സണ്‍റൈസേഴ്‌സ് വിടുന്നതിന്റെ സൂചന നല്‍ക ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. രാജസ്ഥാന്‍ റോയല്‍സിന് എതിരായ ഹൈദരാബാദിന്റെ മത്സരത്തിനായി ടീമിനൊപ്പം വാര്‍ണര്‍ സ്റ്റേഡിയത്തില്‍ എത്തിയില്ല. ഇത് ചൂണ്ടി ആരാധകന്റെ ചോദ്യം ഉയര്‍ന്നപ്പോഴാണ് വാര്‍ണറുടെ മറുപടി. 

നിര്‍ഭാഗ്യവശാല്‍ ഇനി ഉണ്ടാവില്ല. എന്നാല്‍ പിന്തുണ നല്‍കുന്നത് തുടരുക എന്നാണ് ആരാധകന് വാര്‍ണര്‍ നല്‍കിയ മറുപടി. 14ാം ഐപിഎല്‍ സീസണില്‍ തുടര്‍ തോല്‍വികളിലേക്ക് ഹൈദരാബാദ് വീണതോടെയാണ് നായക സ്ഥാനത്ത് നിന്നും വാര്‍ണറെ മാറ്റുന്നത്. നായക സ്ഥാനം നഷ്ടമായതിന് ഒപ്പം പ്ലേയിങ് ഇലവനില്‍ നിന്നും വാര്‍ണര്‍ തഴയപ്പെട്ടു. 

ബെയര്‍‌സ്റ്റോ പോയതോടെ യുഎഇയില്‍ വാര്‍ണര്‍ക്ക് ആദ്യ കളിയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അത് മുതലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വാര്‍ണര്‍ക്ക് പകരം ജാസന്‍ റോയ് ഓപ്പണറുടെ റോളിലെത്തി. ജാസന്‍ റോയി ഹൈദരാബാദിനായി മികവ് കാണിക്കുകയും ചെയ്തു. 

2014ലാണ് ഹൈദരാബാദിനൊപ്പം വാര്‍ണര്‍ ചേരുന്നത്. 2015ല്‍ നായക സ്ഥാനത്തേക്ക് എത്തി. 2015ല്‍ ഹൈദരാബാദ് തങ്ങളുടെ ആദ്യ കിരീടവും തൊട്ടു. 2020ല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ് പുറത്തേക്ക് പോയതിന് ശേഷം വീണ്ടും മികവിലേക്ക് ഉയരാന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now