മുള്ളര്‍, മുസിയാല, മുകോക; 2014ല്‍ അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത മരിയോ ഗോട്‌സെയും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ജര്‍മനി

2014ല്‍ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയ മരിയോ ഗോട്‌സെ ഇടവേളയ്ക്ക് ശേഷം ടീമില്‍ ഇടം പിടിച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് ​ഗോട്സെ ദേശീയ ടീമിലെത്തുന്നത്

2014ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ മരിയോ ​ഗോട്സെ ​ഗോൾ നേടുന്നു/ ട്വിറ്റർ
Last Updated :20 January 2024, 9:08 am IST

മ്യൂണിക്ക്: ഫിഫ ലോകകപ്പിനുള്ള ജര്‍മനി ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരം തോമസ് മുള്ളര്‍ മുതല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ 17കാരന്‍ യൗസോഫ മുകോക വരെ, പരിചയ സമ്പത്തും യുവത്വയും അണിചേരുന്നതാണ് പരിശീലകന്‍ ഹാന്‍സി ഫ്ളിക്ക് പ്രഖ്യാപിച്ച ടീം. ജർമനിയുടെ സീനിയർ ടീമിൽ ആദ്യമായാണ് മുകോക ഉൾപ്പെടുന്നത്. 29കാരനായ മുന്നേറ്റ താരം നിക്ക്‌ലസ് ഫുൾക്രു​ഗും നടാടെ സീനിയർ ടീമിൽ ഇടം കണ്ടു.

2014ല്‍ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയ മരിയോ ഗോട്‌സെ ഇടവേളയ്ക്ക് ശേഷം ടീമില്‍ ഇടം പിടിച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് ​ഗോട്സെ ദേശീയ ടീമിലെത്തുന്നത്. 

അതേസമയം പരിചയ സമ്പന്നനായ പ്രതിരോധ നിര താരം മാറ്റ് ഹമ്മല്‍സിനെ ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കേറ്റ് വിശ്രമിക്കുന്ന മുന്നേറ്റ താരം ടിമോ വെര്‍ണറും ടീമിലില്ല. 

ബുണ്ടസ് ലീഗ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഏഴ് താരങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടത്. ക്യാപ്റ്റനും വെറ്ററന്‍ ഗോള്‍ കീപ്പറുമായ മാനുവല്‍ നൂയര്‍, മധ്യനിര താരങ്ങളായ ലിയോണ്‍ ഗൊരറ്റ്‌സ്‌ക, ജോഷ്വ കിമ്മിച്, ജമാല്‍ മുസിയാല, മുന്നേറ്റ താരങ്ങളായ സെര്‍ജ് ഗ്നാബ്രി, തോമസ് മുള്ളര്‍, ലിറോയ് സനെ എന്നീ ബയേണ്‍ താരങ്ങളാണ് ടീമിലുള്ളത്. 

Story image

ഗോള്‍ കീപ്പര്‍മാര്‍: മാനുവല്‍ നൂയര്‍, ആന്ദ്രെ ടെര്‍ സ്റ്റീഗന്‍, കെവിന്‍ ട്രാപ്പ്. 

പ്രതിരോധം: അര്‍മല്‍ ബെല്ല കൊചാപ്, മത്യാസ് ജിന്‍ഡര്‍, ക്രിസ്റ്റ്യന്‍ ഗുണ്ടര്‍, തിലോ ഖെരര്‍, ലുകാസ് ക്ലോസ്റ്റര്‍മന്‍, ഡേവിഡ് റാം, അന്റോണിയോ റൂഡിഗര്‍, നിക്കോ സ്‌കോള്‍ട്ടര്‍ബെക്ക്, നിക്‌ലസ് സുലെ. 

മധ്യനിര: ജൂലിയന്‍ ബ്രാന്‍ഡ്, ലിയോണ്‍ ഗൊരറ്റ്‌സ്‌ക, ഇല്‍കെ ഗുണ്ടോഗന്‍, ജൊനാസ് ഹോഫ്മന്‍, ജോഷ്വാ കിമ്മിച്, ജമാല്‍ മുസിയാല. 

മുന്നേറ്റം: കരിം അഡയേമി, നിക്ക്‌ലസ് ഫുൾക്രു​ഗ്, സെര്‍ജ് ഗ്നാബ്രി, മരിയോ ഗോട്‌സെ, കയ് ഹവേര്‍ട്‌സ്, യൗസോഫ മുകോക, തോമസ് മുള്ളര്‍, ലിറോയ് സനെ.

​ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now