
ടോസ് ന്യൂസിലന്‍ഡിന്; ഓസ്ട്രേലിയക്കെതിരെ ബൗളിങ് തെരഞ്ഞെടുത്തു
ഇന്നു മികച്ച മാര്‍ജിനില്‍ വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി രണ്ടാമതെത്താന്‍ കിവികള്‍ക്കു സാധിക്കും.

ധരംശാല: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുത്തു. രാവിലെ ധരംശാലയിലാണ് മത്സരം. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനത്താണ് ന്യൂസിലന്‍ഡ്. ഓസീസ് നാലാമതുമാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും കിവികള്‍ക്കു എട്ടും ഓസീസിനു ആറും പോയിന്റാണുള്ളത്.
നാലു തുടര്‍ വിജയങ്ങള്‍ക്കു ശേഷം അവസാന മല്‍സരത്തില്‍ ഇന്ത്യയോടു തോറ്റതിന്റെ നിരാശ മായ്ക്കാനുറച്ചാണ് ന്യൂസിലാന്‍ഡ് ഓസീസുമായി പോരടിക്കുക. ഇന്നു മികച്ച മാര്‍ജിനില്‍ വിജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി രണ്ടാമതെത്താന്‍ കിവികള്‍ക്കു സാധിക്കും. കാരണം നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയേക്കാള്‍ മുകളിലാണ് ന്യൂസിലാന്‍ഡിന്റെ സ്ഥാനം.
മറുഭാഗത്തു രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഓസ്ട്രേലിയ ടോപ്പ് ഫോറിലേക്കു കുതിച്ചത്. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും കംഗാരുപ്പട തോല്‍വിയറിഞ്ഞിട്ടില്ല.ന്യൂസിലാന്‍ഡിനെതിരേയും വിജയകുതിപ്പ് തുടരാന്‍ തന്നെയായിരിക്കും പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ജയിക്കാനായാല്‍ എട്ടു പോയിന്റുമായി ഓസീസ് ന്യൂസിലാന്ഡിനൊപ്പമെത്തുകയും ചെയ്യും. പക്ഷെ നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ക്കു പിറകിലായതിനാല്‍ മൂന്നാംസ്ഥാനത്തേക്കു കയറാന്‍ ഓസീസിനു സാധിക്കില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

