ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

വാർണർ- മാർഷ് സഖ്യം/ പിടിഐ
Last Updated :20 January 2024, 9:26 am IST

News Now

ബംഗളൂരു: ആ ക്യാച്ചിന് ഇത്ര വില നല്‍കേണ്ടി വരുമെന്നു പാകിസ്ഥാന്‍ ചിന്തിച്ചിരിക്കില്ല. ഷഹീന്‍ അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പത്ത് റണ്‍സില്‍ നില്‍ക്കെ നല്‍കിയ അനായസ ക്യാച്ച് ഉസാമ മിര്‍ കൈവിട്ടതിന്റെ വിലയാണ് അവര്‍ നല്‍കിയത്. ഷദബ് ഖാനു പകരം ഈ ലോകകപ്പില്‍ ആദ്യമായി അവസരം കിട്ടിയ മിറിന്റെ തുടക്കം തന്നെ പാളി. 

ജീവന്‍ തിരിച്ചു കിട്ടിയ വാര്‍ണര്‍ തകര്‍ത്തടിച്ച് അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി പിന്നിട്ടു കുതിക്കുന്നു. ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

പാകിസ്ഥാനെതിരായ ലോകകപ്പ് പോരില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 141 റണ്‍സെന്ന നിലയില്‍. 52 പന്തില്‍ 5 ഫോറും 5 സിക്‌സും സഹിതം വാര്‍ണര്‍ 70 റണ്‍സുമായും മിച്ചല്‍ മാര്‍ഷ് 47 പന്തില്‍ 62 റണ്‍സുമായും ക്രീസില്‍. 9 ഫോറും 3 സിക്‌സും മാർഷ് പറത്തി.

ഹാരിസ് റൗഫിനെ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു ഓസീസ് ഓപ്പണര്‍മാര്‍. മൂന്നോവറില്‍ താരം വഴങ്ങിയത് 47 റണ്‍സ്. ഷഹീന്‍ ഷാ അഫ്രീദിക്ക് മാത്രമാണ് അവര്‍ ബഹുമാനം കല്‍പ്പിച്ചത്. നാലോവറില്‍ 14 റണ്‍സ് മാത്രമാണ് പാക് സൂപ്പര്‍ പേസര്‍ വഴങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates