രചിന്‍ രവീന്ദ്രയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്

ചിത്രം: പിടിഐ
Last Updated :20 January 2024, 9:26 am IST

News Now

ധരംശാല: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ 200 കടന്ന് ന്യൂസിലന്‍ഡ്. നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെന്ന നിലയിലാണ് കിവികള്‍. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡിനെ മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്ര- ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുയര്‍ത്തിയാണ് മടങ്ങിയത്. 

രചിന്‍ രവീന്ദ്രയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. നേരത്തെ വില്‍ യങിനേയും ഷമി മടക്കിയിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 159 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 

രചിന്‍ രവീന്ദ്രയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ടോം ലാതത്തിനു അധികം ആയുസുണ്ടായില്ല. കുല്‍ദീപ് യാദവ് കിവി നായകനെ അഞ്ച് റണ്‍സില്‍ പുറത്താക്കി. നിലവില്‍ ഡാരില്‍ മിച്ചല്‍ 96 റണ്‍സുമായി സെഞ്ച്വറിക്കരികെ നില്‍ക്കുന്നു.

മൂന്നാം വിക്കറ്റായി മടങ്ങിയ രചിന്‍ രവീന്ദ്ര 75 റണ്‍സെടുത്തു. താരം ആറ് ഫോറും ഒരു സിക്‌സും പറത്തി. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. കിവി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ആദ്യം പുറത്തായത്. ഒന്‍പത് പന്തുകള്‍ നേരിട്ട് സംപൂജ്യനായി കോണ്‍വെ മടങ്ങി. സിറാജിനാണ് വിക്കറ്റ്. പിന്നാലെ സഹ ഓപ്പണര്‍ വില്‍ യങ് 17 റണ്‍സുമായും മടങ്ങി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates