
തകര്‍ച്ചയില്‍ നിന്ന് കരകയറി; 150 കടന്നു, ലക്ഷ്യത്തോടടുത്ത് ഓസീസ്
ഇന്നിങ്സ് തുടക്കത്തില്‍ ഇന്ത്യന്‍ പേസ് നിരയ്ക്ക് മുന്നില്‍ അടിപതറി

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യക്കെതിരെ 150 കടന്ന് ഓസ്ട്രേലിയ. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുകയാണ്. ട്രാവിസ് ഹെഡ്ഡിന്റെ അര്‍ധ സെഞ്ച്വറി ഇന്നിങ്സാണ് ഓസീസിന് നിര്‍ണായകമായത്.
58 പന്തില്‍ അര്ധറെഞ്ച്വറി പൂര്‍ത്തിയാക്കിയ ട്രാവിസ് 78 പന്തില്‍ 80 റണ്‍സ് നേടി സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. നാലാം വിക്കറ്റില്‍ ഹെഡും ലെബുഷെയ്നും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 20ാം ഓവറില്‍ ടീം സ്കോര്‍ 100 കടത്തി.
ഇന്നിങ്സ് തുടക്കത്തില്‍ ഇന്ത്യന്‍ പേസ് നിരയ്ക്ക് മുന്നില്‍ അടിപതറി. 16 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷടമായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ ഷമിയാണ് പുറത്താക്കിയത്. അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ബുംറയും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി.
മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. 15 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നീട് 47 റണ്‍സില്‍ സറ്റീവ് സ്മിത്തിനെ പുറത്താക്കി ബുമ്ര ഓസീസിന് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് സ്മിത്ത് നേടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 ആദ്യം ഓള് ഓട്ടായിരുന്നു. അര്‍ദ്ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 തിരഞ്ഞെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
