പാകിസ്ഥാന്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ; ബാബറിനും സംഘത്തിനും ജീവന്‍മരണപ്പോരാട്ടം

അഞ്ചു മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ പരാജയപ്പെട്ട പാകിസ്ഥാൻ നാലു പോയിന്റുകളുമായി ആറാം സ്ഥാനത്താണ്

ഫയൽ ചിത്രം/ എഎഫ്പി
Last Updated :20 January 2024, 9:26 am IST
Edited by :migrator

ചെന്നൈ: ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് ജീവന്‍മരണപ്പോരാട്ടം. ശക്തരായ ദക്ഷിണാഫ്രിക്കയാണ് പാകിസ്ഥാന്റെ എതിരാളി. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. 

തുടര്‍ച്ചയായ മൂന്നു തോല്‍വികളെത്തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ബാബര്‍ അസമും കൂട്ടരും. ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കണമെന്ന കടുത്ത സമ്മര്‍ദ്ദത്തിലാണ് പാക് ടീം.

അവസാന മത്സരത്തിൽ എതിരാളിയായിരുന്ന അഫ്​ഗാനിസ്ഥാൻ‌ അനായാസ വിജയമായിരുന്നു പാകിസ്ഥാനെതിരെ നേടിയത്. അഞ്ചു മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ പരാജയപ്പെട്ട പാകിസ്ഥാൻ നാലു പോയിന്റുകളുമായി ആറാം സ്ഥാനത്താണ്.

അതേമയം മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്കൻ ടീം. അഞ്ചു മത്സരങ്ങളിൽ നിന്ന് നാലു മത്സരങ്ങൾ വിജയിച്ച് എട്ടു പോയിന്റുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് പ്രോട്ടീസ്. ടൂർണമെന്റിൽ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്റൻ ഡീകോക്ക് ഉൾപ്പടെയുള്ള ബാറ്റർമാരും ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now